ഉപരാഷ്ട്രപതിയുടെ കാര്യാലയം
വടക്കുകിഴക്ക്: ഭാരതത്തിൻ്റെ ഹൃദയവും ആത്മാവും- ഉപ രാഷ്‌ട്രപതി
Posted On:
05 OCT 2024 1:54PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, വടക്കുകിഴക്കൻ മേഖല ഭാരതത്തിൻ്റെ ഹൃദയവും ആത്മാവുമാണെന്ന് പ്രസ്താവിച്ചു . ടൂറിസത്തിലും വികസനത്തിലും ഈ മേഖലയുടെ സാധ്യതകൾ ഉയർത്തിക്കാട്ടാൻ മാധ്യമങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വടക്കുകിഴക്കൻ മേഖല കേവലം ഭൂമിശാസ്ത്രപരമായ ഒരു പ്രദേശം മാത്രമല്ലെന്നും രാജ്യത്തെ വിവിധ സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പ്രകൃതിസൗന്ദര്യത്തിൻ്റെയും സത്തയെ ഉൾക്കൊള്ളുന്ന പ്രദേശം കൂടിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് ന്യൂഡൽഹിയിൽ പ്രതിദിൻ മീഡിയ നെറ്റ്‌വർക്ക് സംഘടിപ്പിച്ച 'ദി കോൺക്ലേവ് 2024'-ൽ മുഖ്യപ്രഭാഷണം നടത്തിയ ശ്രീ ധൻഖർ, ഗവൺമെൻ്റിൻ്റെ "ആക്റ്റ് ഈസ്റ്റ് നയത്തിന്റെ " പരിവർത്തനപരമായ സ്വാധീനവും ദേശീയ ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പ്രാധാന്യവും എടുത്തുപറഞ്ഞു.
"ന്യൂസിലാൻഡ്, സ്വിറ്റ്സർലൻഡ്, സ്കോട്ട്ലൻഡ് എന്നിവ ഒരുമിച്ചു ചേർത്തുവെച്ചാലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രകൃതി സമ്പത്തിനേക്കാൾ അവ പിന്നിലായിരിക്കും . ഈ മേഖലയിലെ ഓരോ സംസ്ഥാനവും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും തദ്ദേശവാസികൾക്കും ഒരുപോലെ പറുദീസയാണ്," അദ്ദേഹം അഭിപ്രായപ്പെട്ടു. കണക്‌റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൽ കൈവരിച്ച സുപ്രധാനമായ മുന്നേറ്റങ്ങൾ എടുത്തുപറഞ്ഞ ഉപ രാഷ്‌ട്രപതി ഇത് മേഖലയിലെ നിർണായക ഘടകം ആണെന്ന് അഭിപ്രായപ്പെട്ടു . “വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി, ജലപാതകൾ ഇരുപത് മടങ്ങ് വികസിച്ചു, ഇത് രാജ്യവ്യാപകമായി ഈ മേഖലയിലേക്കുള്ള വലിയ താൽപ്പര്യത്തിനും നിക്ഷേപത്തിനും കാരണമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളായി അടുത്തിടെ അംഗീകരിക്കപ്പെട്ട അഞ്ചു ഭാഷകളിൽ ബംഗാളി, മറാഠി, പാലി, പ്രാകൃത് എന്നിവയ്‌ക്കൊപ്പം അസമീസ് ഭാഷ ഉൾപ്പെട്ടത് ശ്രീ ധൻഖർ എടുത്തുപറഞ്ഞു. "നമ്മുടെ രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രദർശിപ്പിച്ചുകൊണ്ട് ഈ പദവി ഒരു മികച്ച ഗുണഫലം നൽകുന്നു," അദ്ദേഹം പറഞ്ഞു.
പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചും ലോകപ്രശസ്തമായ കാസിരംഗ ദേശീയ ഉദ്യാനത്തെക്കുറിച്ചും പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഈ പ്രദേശത്തിൻ്റെ സമ്പന്നമായ ആത്മീയവും പ്രകൃതിദത്തവുമായ പൈതൃകത്തെയും വിശദമാക്കി . "നിങ്ങൾക്ക് എവിടെയാണ് അനുഗ്രഹം ലഭിക്കുന്നത്? കാമാഖ്യ. നിങ്ങൾ എവിടെയാണ് ഇത്തരത്തിലുള്ള ഒരു സങ്കേതം കാണുന്നത്? കാസിരംഗ," വടക്കുകിഴക്കിൻ്റെ ദൈവികവും പാരിസ്ഥിതികവുമായ പ്രാധാന്യത്തിന് ഇവ അടിവരയിടുന്നു ,അദ്ദേഹം പറഞ്ഞു.
ആക്റ്റ് ഈസ്റ്റ് നയം രാജ്യത്തിൻ്റെ അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലൂടെ രാജ്യത്തിനപ്പുറത്തേക്ക് പോകുമെന്നും ഉപ രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു. ഐതിഹാസികമായ അങ്കോർവാത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്ന കംബോഡിയയിലേക്ക് കേന്ദ്ര ഗവൺമെൻ്റിൻ്റെ ശ്രമങ്ങളിലൂടെ വടക്കുകിഴക്ക് നിന്നുള്ള യാത്ര ഉടൻ പ്രാപ്തമാക്കുന്ന തരത്തിൽ വർദ്ധിച്ചുവരുന്ന കണക്റ്റിവിറ്റി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നയം മേഖലയുമായി ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്ന ഒരു നിർണായക ഇടപെടൽ ആയിരിക്കും ," അദ്ദേഹം പറഞ്ഞു. പ്രതീക്ഷയുടെയും സാധ്യതയുടെയും ഒരു ഭാരതം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാളിയായി മാധ്യമങ്ങളിലുള്ള വിശ്വാസം , തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഉപരാഷ്ട്രപതി ആവർത്തിച്ചു .ഓരോ വ്യക്തിയും നിയമത്തിന് മുന്നിൽ തുല്യരും അതിനോട് ഉത്തരവാദിത്തമുള്ളവരുമാണ്. “ഭാരതത്തിൻ്റെ അഭൂതപൂർവമായ വളർച്ചാ പാതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിവരങ്ങൾ അടങ്ങിയതും സന്തുലിതവുമായ ഇടപെടൽ പ്രോത്സാഹിപ്പിക്കാനും ഞാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ , സാദിൻ-പ്രതിദിൻ ഗ്രൂപ്പ് ചെയർമാനും അസോമിയ പ്രതിദിൻ പത്രാധിപരുമായ ശ്രീ ജയന്ത ബറുവ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിനായി ക്ലിക്ക് ചെയ്യുക
https://pib.gov.in/PressReleasePage.aspx?PRID=2062326
*************************************
(Release ID: 2062733)
Visitor Counter : 20