പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ആഗോള സംഘടനാമേധാവികൾ

Posted On: 02 OCT 2024 2:03PM by PIB Thiruvananthpuram

ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ വിവിധ ആഗോള സംഘടനാമേധാവികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ശുചിത്വ ഭാരത യജ്ഞം ഇന്ത്യയെ എങ്ങനെയാണു ഗണ്യമായി മാറ്റിമറിച്ചെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

 

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദോനം ഗീബ്രേയ്സസിന്റെ ആശംസകളോടെയുള്ള MyGov-ന്റെ എക്സ് പോസ്റ്റ് പ്രധാനമന്ത്രി പങ്കിട്ടു:

“ശുചിത്വ ഭാരത യജ്ഞത്തിന്റെ പത്താം വാർഷികത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദോനം ഗീബ്രേയ്സസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ഗവണ്മന്റിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സംശുദ്ധവും ആരോഗ്യകരവുമായ രാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വിവിധ സമൂഹങ്ങളെ അണിനിരത്തുന്ന ഈ പരിവർത്തന സംരംഭത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. #10YearsOfSwachhBharat #SBD2024 #SHS2024”

 

ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയുടെ ആശംസകളോടെയുള്ള MyGov-ന്റെ എക്സ് പോസ്റ്റ് പ്രധാനമന്ത്രി പങ്കിട്ടു:

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിനു കീഴിൽ ശുചിത്വ ഭാരത യജ്ഞം മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ഇന്ത്യയെ വലിയ തോതിൽ മാറ്റിമറിച്ച്, ശ്രദ്ധേയമായ നാഴികക്കല്ലിലെത്തിയെന്നു ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അഭിപ്രായപ്പെട്ടു. #10YearsOfSwachhBharat #SBD2024 #SHS2024”

 

ഏഷ്യൻ വികസന ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസകാവയുടെ ആശംസകളോടെയുള്ള MyGov-ന്റെ എക്സ് പോസ്റ്റ് പ്രധാനമന്ത്രി പങ്കിട്ടു:

“പരിവർത്തനയജ്ഞമായ ശുചിത്വ ഭാരത ദൗത്യത്തിനു നേതൃത്വം നൽകിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏഷ്യൻ വികസന ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസകാവ അഭിനന്ദിച്ചു. ദീർഘവീക്ഷണമുള്ള ഈ സംരംഭത്തിൽ തുടക്കം മുതൽ ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ കഴിഞ്ഞതിൽ ഏഷ്യൻ വികസന ബാങ്ക് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. #10YearsOfSwachhBharat #SBD2024 #SHS2024”

 

ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ ആശംസകളോടെയുള്ള MyGov-ന്റെ എക്സ് പോസ്റ്റ് പ്രധാനമന്ത്രി പങ്കിട്ടു:

"हमारे आदरणीय प्रधानमंत्री @narendramodi जी स्वच्छ भारत अभियान को जब से से देश में शुरू किया तब हम हम है हैं कि ा पर का ध्यान लट कर आया है: ശുചിത്വ ഭാരത യജ്ഞത്തെക്കുറിച്ച് ശ്രീ ശ്രീ രവിശങ്കർ. #10YearsOfSwachhBharat #SBD2024 #SwachhBharat”

 

ടാറ്റ ട്രസ്റ്റ്‌ ചെയർമാൻ ശ്രീ രത്തൻ ടാറ്റയുടെ ആശംസകളോടെയുള്ള MyGov-ന്റെ എക്സ് പോസ്റ്റ് പ്രധാനമന്ത്രി പങ്കിട്ടു:

“ശുചിത്വ ഭാരത യജ്ഞം പത്തു വർഷം പൂറത്തിയാക്കിയ ഈ വേളയിൽ ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു: രത്തൻ ടാറ്റ, ചെയർമാൻ, ടാറ്റ ട്രസ്റ്റ്. #10YearsOfSwachhBharat @RNTata2000, #SBD2024 #SwachhBharat”

 

മൈക്രോസോഫ്റ്റ് സ്ഥാപകനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്‌സിന്റെ ആശംസകളോടെയുള്ള MyGov-ന്റെ എക്സ് പോസ്റ്റ് പ്രധാനമന്ത്രി പങ്കിട്ടു:

“ശുചിത്വ ആരോഗ്യത്തിൽ ശുചിത്വ ഭാരത യജ്ഞത്തിന്റെ സ്വാധീനം അതിശയകരമാണ് - മൈക്രോസോഫ്റ്റ് സ്ഥാപകനും മനുഷ്യസ്നേഹിയുമായ ബിൽ  ഗേറ്റ്സ്. @BillGates #10YearsOfSwachhBharat -നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ കേൾക്കാം. #NewIndia #SwachhBharat ”

 



(Release ID: 2061089) Visitor Counter : 21