ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജയ്പൂരിലെ ഇന്ത്യ ഇൻ്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളെ ഉപരാഷ്ട്രപതി  അഭിസംബോധന ചെയ്തു

Posted On: 28 SEP 2024 5:27PM by PIB Thiruvananthpuram

 

 സ്ത്രീകളുടെ  വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചു  ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പ്രസ്താവിച്ചു . “സ്ത്രീകളില്ലാതെയും വിദ്യാഭ്യാസമില്ലാതെയും ഒരു വികസിത ഭാരതം നമുക്ക് സ്വപ്നം കാണാൻ കഴിയില്ല. സ്ത്രീയും വിദ്യാഭ്യാസവുമാണ് രാജ്യത്തെ നയിക്കുന്ന രഥത്തിൻ്റെ ഇരുചക്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ജയ്പൂരിലെ ഇന്ത്യ ഇൻ്റർനാഷണൽ സ്‌കൂളിൽ വിദ്യാർത്ഥികളുമായും ഫാക്കൽറ്റി അംഗങ്ങളുമായും സംവദിച്ച ശ്രീ ധൻഖർ വിദ്യാഭ്യാസത്തിൻ്റെ, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു  “വിദ്യാഭ്യാസമാണ് സമൂഹത്തിലെ ഏറ്റവും വലിയ ഘടകം , അത് സമത്വം കൊണ്ടുവരുന്നു.  ഏതെങ്കിലും സമൂഹത്തിൽ ജനാധിപത്യം തഴച്ചുവളരുന്നതിന്  വിദ്യാഭ്യാസം അത്യാവശ്യമാണ്.  വിദ്യാഭ്യാസം ജനാധിപത്യത്തിന് ഓക്‌സിജൻ നൽകുന്നു".അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നിർബന്ധമാക്കുന്ന അടുത്തിടെ നടപ്പാക്കിയ വനിതാ സംവരണ ബില്ലിനെയും അദ്ദേഹം അഭിനന്ദിച്ചു.

നിക്ഷേപത്തിൻ്റെയും അവസരങ്ങളുടെയും കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവുമധികം കാര്യങ്ങൾ സംഭവിക്കുന്ന സ്ഥലമാണ്  ഇന്ത്യ എന്ന് അദ്ദേഹം പ്രസ്താവിച്ചു. “രാജ്യത്തിന് വിസ്മയകരമായ വികസനവും സാമ്പത്തിക ഉയർച്ചയും ഉണ്ടാകുന്നു . ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ  നമ്മുടെ അവസരങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാം, ആഗോള സ്ഥാപനങ്ങളായ ഐഎംഎഫ്, ലോക ബാങ്ക്, വേൾഡ് ഇക്കണോമിക് ഫോറം തുടങ്ങി എല്ലാവരും  ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വികസന മാറ്റങ്ങൾ നടക്കുന്നത് ഇന്ത്യയിലാണെന്ന്  അംഗീകരിച്ചിട്ടുണ്ട് . മറ്റ് ഏത് രാജ്യത്തെ നോക്കിയാലും  അവസരത്തിൻ്റെയും നിക്ഷേപത്തിൻ്റെയും കാര്യത്തിൽ നാം  മികച്ച നിലയിലാണെന്ന് കാണാം ".

2047-ൽ ‘വികസിത ഭാരതം ’ കൈവരിക്കുന്നതിന് യുവാക്കളുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ച ശ്രീ ധൻഖർ, വികസിത രാഷ്ട്ര പദവി കൈവരിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞു. “ഓരോ വ്യക്തിക്കും അവൻ്റെ അല്ലെങ്കിൽ അവളുടെ കഴിവും അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു സംവിധാനവും  നിലവിലുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.


ഗുണമേന്മയുള്ളതും ലക്ഷ്യബോധമുള്ളതുമായ വിദ്യാഭ്യാസം നൽകാനുള്ള ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) ശ്രീ ധൻഖർ, അഭിനന്ദിച്ചു .“വിദ്യാഭ്യാസമില്ലാതെ ഒരു മാറ്റവും സാധ്യമല്ല. വിദ്യാഭ്യാസം ഗുണനിലവാരമുള്ളതാകണം. വിദ്യാഭ്യാസം ലക്ഷ്യബോധമുള്ളതായിരിക്കണം. വിദ്യാഭ്യാസം ബിരുദത്തിനപ്പുറമായിരിക്കണം. ഒന്നിനുപുറകെ ഒന്നായി ബിരുദങ്ങൾ നേടുന്നത് വിദ്യാഭ്യാസത്തോടുള്ള ശരിയായ സമീപനമല്ല, അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്ത് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെ പൂർണ്ണമായി ചൂഷണം ചെയ്യാൻ അനുവദിക്കുന്ന ഒരു ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നത്. ബിരുദാധിഷ്ഠിത വിദ്യാഭ്യാസത്തിൽ നിന്ന് അവർ അകന്നു. പുതിയ നയം നൈപുണ്യ വിദ്യാഭ്യാസം, അഭിരുചി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതേ സമയം നിങ്ങൾക്ക് കോഴ്സുകൾ തുടരാം. ഇനിയും എൻഇപി സ്വീകരിക്കാത്തവരോട് അത് സ്വീകരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

മുഴുവൻ പ്രഭാഷണവും ഇവിടെ വായിക്കുക:


(Release ID: 2060227) Visitor Counter : 22