വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav g20-india-2023

റാഞ്ചിയിൽ നടക്കുന്ന ഏഴാമത് രാഷ്ട്രീയ പോഷൺ മാഹ് 2024 ൻ്റെ സമാപന ചടങ്ങിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി പങ്കെടുക്കും.

Posted On: 29 SEP 2024 10:07AM by PIB Thiruvananthpuram

 

ഝാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് ഗാങ്‌വാറിൻ്റെ മഹനീയ സാന്നിധ്യത്തിൽ, 2024 സെപ്തംബർ 30 ന്, ഏഴാമത് രാഷ്ട്രീയ പോഷൺ മാഹ് 2024 ൻ്റെ സമാപന ചടങ്ങ് റാഞ്ചിയിലെ ശൗര്യ സഭാഗാറിൽ നടക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി, ഝാർഖണ്ഡ് വനിതാ ശിശു വികസന മന്ത്രി ശ്രീമതി ബേബി ദേവി, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത്, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി; കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഉദ്യോഗസ്ഥർ, ഝാഖണ്ഡ് സംസ്ഥാന സർക്കാർ  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

7-ാമത് രാഷ്ട്രീയ പോഷൺ മാഹ്  (1-30 സെപ്റ്റംബർ, 2024), വിളർച്ച, വളർച്ചാ നിരീക്ഷണം, അനുബന്ധ പോഷണം, പോഷൺ ഭി പഠായ് ഭി എന്നിവയിലും അതുമായി ബന്ധപ്പെട്ട ഭരണനിർവ്വഹണത്തിലെ മികച്ച സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാ അങ്കണവാടികളിലും പച്ചക്കറിത്തോട്ടം പ്രോത്സാഹിപ്പിക്കുന്ന ഏക് പേഡ് മാ കേ നാം സംരംഭത്തിലൂടെ ഒരു മാസം നീണ്ടുനിന്ന പ്രചാരണം ‘പാരിസ്ഥിതിക സുസ്ഥിരത’ക്കും ഊന്നൽ നൽകി. 

ഇത്തവണത്തെ പോഷൺ മാഹിൽ ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചേർന്ന് 12 കോടിയോളം പ്രവർത്തനങ്ങൾ നടത്തി. പോഷൺ  മാഹ് 2024 ൻ്റെ സമാപന പരിപാടി ആരോഗ്യപൂർണ്ണവും പോഷണയുക്തവുമായ ഇന്ത്യ സൃഷ്ടിയ്ക്കാനുള്ള കൂട്ടായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സജീവമായി പങ്കെടുത്ത സംസ്ഥാനങ്ങളുടെ സമർപ്പണത്തെ അംഗീകരിക്കുക മാത്രമല്ല, സക്ഷം അങ്കണവാടി കേന്ദ്രങ്ങളിലൂടെ ഗുണഭോക്താക്കളുടെയും ജനസമൂഹങ്ങളുടെയും വർധിച്ച പങ്കാളിത്തം ഉറപ്പാക്കുകയും, തുടർച്ചയായ ജനജാഗരണത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും, ബന്ധപ്പെട്ട പങ്കാളികളുടെ സുപ്രധാന പങ്ക് അടിവരയിടുകയും ചെയ്യുന്നു.

https://webcast.gov.in/mwcd/ എന്ന വെബ്‌ലിങ്ക് മുഖേന ഇന്ത്യയിലുടനീളം പരിപാടി വെബ്‌കാസ്റ്റ് ചെയ്യുന്നതാണ്: 



(Release ID: 2060220) Visitor Counter : 6