വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

എസ് എം എസ്  ട്രാഫിക്കിനായി URL /APKS /OTT ലിങ്കുകൾ  വൈറ്റ്‌ലിസ്റ്റ് ചെയ്യുന്നത് TRAI നിർബന്ധമാക്കുന്നു

Posted On: 26 SEP 2024 1:54PM by PIB Thiruvananthpuram

 



ന്യൂഡൽഹി : 26  സെപ്റ്റംബർ  2024

സന്ദേശങ്ങളിലെ URL-കളുടെ (Uniform Resource Locators) ദുരുപയോഗം തടയുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ, വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത URL /APKS /OTT എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു ട്രാഫിക്കും തടയാൻ എല്ലാ സേവന ദാതാക്കൾക്കും, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2024 ഓഗസ്റ്റ് 20-ന് നിർദ്ദേശം നൽകി. URL ലിങ്ക് വൈറ്റ്‌ലിസ്റ്റ് ചെയ്‌തിട്ടില്ലെങ്കിൽ, സന്ദേശങ്ങൾ കൈമാറില്ല .  2024 ഒക്ടോബർ 1-നകം ഇത് നടപ്പിലാക്കാനാണ് നിർദ്ദേശം.

URL-കൾ അടങ്ങിയ SMS ട്രാഫിക്കിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ, വൈറ്റ്‌ലിസ്റ്റ് ചെയ്യപ്പെട്ട URL/APK/OTT ലിങ്കുകൾ ബന്ധപ്പെട്ട സേവനദാതാക്കളുടെ പോർട്ടലിലേക്ക് ഉടൻ അപ്‌ലോഡ് ചെയ്യാൻ TRAI നിർദ്ദേശിച്ചു. ഇതുവരെ, 70,000-ലധികം ലിങ്കുകൾ വൈറ്റ്‌ലിസ്റ്റ് ചെയ്തുകൊണ്ട് 3,000-ലധികം രജിസ്റ്റേർഡ് സെൻഡേർസ്  ഈ നിർദ്ദേശം പാലിച്ചു. നിശ്ചിത തീയതിക്കകം ലിങ്കുകൾ വൈറ്റ്‌ലിസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് URL/APK/OTT ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങളൊന്നും കൈമാറാൻ കഴിയില്ല.

സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനം പരിപോഷിപ്പിക്കുന്നതോടൊപ്പം ദോഷകരമായ ലിങ്കുകൾ അടങ്ങിയതും ഉപയോക്താവാവ് ആവശ്യപ്പെടാത്തതുമായ സന്ദേശങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് TRAI യുടെ ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ നിയമങ്ങൾ പാലിക്കുന്നതിലൂടെ, കൂടുതൽ വിശ്വസനീയവും സുരക്ഷിതവുമായ സന്ദേശമയയ്‌ക്കൽ അന്തരീക്ഷം സൃഷ്‌ടിക്കാൻ സേവന ദാതാക്കൾക്കും രജിസ്റ്റേർഡ് സെൻഡേർസിനും സാധിക്കും.


(Release ID: 2058966) Visitor Counter : 51