ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ തത്ത്വചിന്തകൾക്ക്  കാലാതീതമായ പ്രസക്തിയുണ്ട്  :ഉപരാഷ്ട്രപതി

Posted On: 25 SEP 2024 6:31PM by PIB Thiruvananthpuram




പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ  108-മത്  ജന്മവാർഷികത്തിൻ്റെ സ്മരണാർത്ഥം , സിക്കാറിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ശെഖാവതി യൂണിവേഴ്സിറ്റിയിൽ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് "പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ"യുടെ പ്രതിമ അനാച്ഛാദനം ചെയ്തു. രാജ്യത്തിന്റെ ദീർഘവീക്ഷണമുള്ള നേതാക്കളിലൊരാളായ അദ്ദേഹത്തിന്റെ  പൈതൃകത്തോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന "പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സമിതി ഉദ്യാന"ത്തിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു .

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ, അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ അനാച്ഛാദനം ചെയ്യാനായതിലുള്ള  അഭിമാനം പ്രകടിപ്പിച്ച  ഉപരാഷ്ട്രപതി , ഇത് തനിക്ക് ലഭിച്ച  വലിയ ആദരവിന്റെ നിമിഷമാണ് എന്ന്  അഭിപ്രായപ്പെട്ടു . പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ തത്ത്വചിന്തയുമായുള്ള ബന്ധം അദ്ദേഹം അനുസ്മരിച്ചു.അദ്ദേഹത്തിന്റെ  അധ്യയനങ്ങളാൽ  സ്വാധീനിക്കപ്പെട്ടതിന് നന്ദിയും  രേഖപ്പെടുത്തി. "പണ്ഡിറ്റ് ജിയുടെ  ആദർശങ്ങളും ചിന്തകളും അഗാധമായ സ്വാധീനം ചെലുത്തുന്നു. പണ്ഡിറ്റ് ജിയെക്കുറിച്ച് നാം വിപുലമായി പഠിക്കുകയും അദ്ദേഹത്തിൻ്റെ തത്ത്വചിന്ത നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളാൻ പരിശ്രമിക്കുകയും വേണം,” ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു .


ദീൻദയാൽ ഉപാധ്യായയുടെ അധ്യയനങ്ങളുടെ പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ച്  ഉപരാഷ്ട്രപതി പരാമർശിച്ചു . "വ്യക്തികളെ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാകാൻ പ്രാപ്തരാക്കുന്ന വിധത്തിൽ അദ്ദേഹത്തിൻ്റെ ശ്രദ്ധ വ്യക്തിവികസനത്തിലായിരുന്നു. സമൂഹത്തിലെ ഏറ്റവും പിന്നാക്കമുള്ള വ്യക്തിയുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം കൂടുതൽ ഊന്നിപ്പറഞ്ഞു.  ഇത് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളുടെ ഉന്നമനം ലക്ഷ്യമിടുന്ന  അന്ത്യോദയ എന്ന ആശയത്തിൽ ഉൾക്കൊള്ളുന്നു "

അമ്മയുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ഉദ്യമത്തിൽ പങ്കാളികളാകാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന, കൂട്ടായ പ്രവർത്തനത്തിന് ശ്രീ ധൻഖർ ആഹ്വാനം ചെയ്തു. "ഒരാളുടെ അമ്മയുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് അതിനോട് അഗാധമായ ബന്ധത്തിൻ്റെ വികാരം ഉളവാക്കുന്നു. ഈ അറുപത് ഏക്കർ പരിസരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കാനും കാർഷിക സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശത്തോടെ അവയെ പരിപാലിക്കാനും ഞാൻ ഇവിടെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു" എന്ന് അദ്ദേഹം പറഞ്ഞു .

 

 

മുഴുവൻ പ്രസംഗത്തിനായി ക്ലിക്ക് ചെയ്യുക 



(Release ID: 2058899) Visitor Counter : 15