വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ, സിഡ്‌നിയിൽ വ്യാപാര പ്രോത്സാഹന ഓഫീസ് സ്ഥാപിക്കും : ശ്രീ പിയൂഷ് ഗോയൽ

Posted On: 25 SEP 2024 12:36PM by PIB Thiruvananthpuram



ന്യൂഡൽഹി  : 25   സെപ്റ്റംബർ  2024

ഇൻവെസ്റ്റ് ഇന്ത്യ, എൻഐസിഡിസി, ഇസിജിസി, വ്യാപാരം, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം  സ്വകാര്യമേഖലയെ പ്രതിനിധീകരിക്കുന്ന സിഐഐയുമായി  ചേർന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വ്യാപാര പ്രോത്സാഹനത്തിനായി ഒരു ഓഫീസ് സ്ഥാപിക്കുമെന്ന്  കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. ഇന്ന് അഡ്‌ലെയ്ഡിൽ  ഓസ്‌ട്രേലിയൻ വ്യാപാര ,വാണിജ്യ  മന്ത്രി H.E ഡോൺ ഫാരെലിനൊപ്പം  നടത്തിയ വാർത്താ സമ്മേളനത്തിൽ ഇരുരാജ്യത്തെയും നിക്ഷേപകർക്കും വ്യാപാരികൾക്കുമിടയിൽ ഈ ഓഫീസുകൾ ഒരു പാലമായി പ്രവർത്തിക്കുമെന്ന് ശ്രീ  ഗോയൽ പറഞ്ഞു. വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പങ്കാളിത്തം ഉയർത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി ഗോയൽ വ്യക്തമാക്കി

ഇന്ത്യ ഇന്ന്' മേക്ക് ഇൻ ഇന്ത്യ'യുടെ 10 വർഷം ആഘോഷിക്കുന്നതായി മന്ത്രി ഗോയൽ പറഞ്ഞു. ഉൽപ്പാദനമേഖലയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള സമഗ്ര സമീപനം ഈ  പരിപാടി പ്രദാനം ചെയ്‌തതായി  അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾക്കായി 'പ്ലഗ് ആൻഡ് പ്ലേ', അനുമതികൾക്കുള്ള ഏകജാലക സംവിധാനം, നടപടികളുടെ നിർവഹണ  ഭാരം ലഘൂകരിക്കൽ, ക്രിമിനൽ നിയമങ്ങളിലെ ഇളവ് , പുതിയ മേഖലകളിൽ എഫ്ഡിഐ തുറക്കൽ, സ്റ്റാർട്ടപ്പ് അന്തരീക്ഷം  പ്രോത്സാഹിപ്പിക്കൽ , ഇന്ത്യയിൽ ഉൽപ്പാദനം ആകർഷിക്കുന്നതിനുള്ള ബഹുമുഖ സമീപനം എന്നിവയെല്ലാം പദ്ധതിയുടെ പ്രത്യേകതകളാണ് .

ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പ്രോഗ്രാമും ഓസ്‌ട്രേലിയയുടെ മേക്ക് ഇൻ ഓസ്‌ട്രേലിയ പ്രോഗ്രാമും തമ്മിൽ സാങ്കേതിക വിദ്യകളും അവസരങ്ങളും കൈമാറ്റം ചെയ്യുന്നതിനും  പരസ്പരം വാണിജ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വീകരിച്ച നിരവധി വാഗ്ദാനങ്ങൾ മന്ത്രി ഗോയൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, നൈപുണ്യ വികസനം, നിക്ഷേപം, വിനോദസഞ്ചാരം, നിർണായക ധാതുക്കൾ, സുസ്ഥിരതയ്‌ക്കായുള്ള ഹരിത ആവാസവ്യവസ്ഥ തുടങ്ങിയ മേഖലകളിലെ സഹകരണം ഈ പങ്കാളിത്തത്തിന് കാര്യമായ സാധ്യതകളുള്ള മേഖലകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.. ഇന്ത്യയും ഓസ്‌ട്രേലിയയും സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടി (CECA) വഴി സാമ്പത്തിക-സഹകരണവും വ്യാപാര കരാറും (ECTA) ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ഗോയൽ കൂട്ടിച്ചേർത്തു. .ഇ സി ടി എ  കരാർ ഇരുഭാഗത്തേക്കും വിപണി പ്രവേശനം വർധിപ്പിച്ചെന്നും  ചരക്ക് വ്യാപാരത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

 
***************

(Release ID: 2058613) Visitor Counter : 39