ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
സ്വച്ഛത ഹി സേവാ - എസ് എച്ഛ് എസ് 2024 പ്രചാരണ പരിപാടി 5.6 ലക്ഷം സിടിയു-കളിലായി 7 ദിവസം കൊണ്ട് 25% എന്ന ശുചിത്വ നാഴികക്കല്ല് പിന്നിട്ടു
Posted On:
23 SEP 2024 8:37PM by PIB Thiruvananthpuram
"സ്വഭാവ് സ്വച്ഛത സംസ്‌കാർ സ്വച്ഛത" എന്ന പ്രമേയത്തോടെ സ്വച്ഛത ഹി സേവാ (എസ് എച്ഛ് എസ് ) 2024 പ്രചാരണ പരിപാടി 7-ാം ദിവസമാകുമ്പോൾ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചു. കാമ്പെയ്ൻ ആരംഭിച്ച് ഏഴ് ദിവസങ്ങൾക്കുള്ളിൽ, തിരിച്ചറിഞ്ഞ 25% ശുചീകരണ ലക്ഷ്യ യൂണിറ്റുകൾ (Cleanliness Target Units (CTUs) ) ഇതിനകം വൃത്തിയുള്ള സ്ഥലങ്ങളാക്കി മാറ്റുകയും മനോഹരമാക്കുകയും ചെയ്തു. 5 ലക്ഷത്തിലധികം സിടിയുകൾ - ഇരുണ്ടതും ബുദ്ധിമുട്ടുള്ളതും അവഗണിക്കപ്പെട്ടതുമായ സ്ഥലങ്ങൾ - രാജ്യത്തുടനീളമുള്ള ശുചിത്വ യജ്ഞത്തിനായി ലക്ഷ്യമിടുന്നു. സ്വച്ഛ് ഭാരത് മിഷൻ അർബൻ (എസ്‌ബിഎം-യു) ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ , 2024 സെപ്റ്റംബർ 17 മുതൽ ഒക്‌ടോബർ 2 വരെ നടക്കുന്ന രണ്ടാഴ്ചത്തെ പ്രചാരണ പരിപാടിയുടെ സുപ്രധാന സ്തംഭങ്ങളിലൊന്നാണ് ഈ സംരംഭം.
എസ് എച്ഛ് എസ് 2024-ന് വേണ്ടി, സ്വച്ഛത ലക്ഷിത് ഏകായി (CTUs), സ്വച്ഛത മേ ജൻ ഭാഗിദാരി, സഫായിമിത്ര സുരക്ഷാ ശിബിർ എന്നീ മൂന്ന് സ്തംഭങ്ങൾക്ക് കീഴിൽ 15 ലക്ഷത്തിലധികം പരിപാടികൾ രാജ്യവ്യാപകമായി നടക്കുന്നു. ഇതിൽ 3 കോടിയിലധികം പൗരന്മാർ പങ്കെടുക്കുന്നു. ഇതുവരെ, വിവിധ സംസ്ഥാനങ്ങളിലുടനീളം ശ്രദ്ധേയമായ പങ്കാളിത്തം പ്രകടമാണ്. രാജ്യവ്യാപകമായി 4 ലക്ഷത്തിലധികം CTU-കളിലെ ശുചിത്വ സംരംഭങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ ഇതിനകം വൃത്തിയാക്കി. 45,000-ലധികം CTU-കൾ വൃത്തിയാക്കിയ ഉത്തർപ്രദേശ്ആണ് മുൻ പന്തിയിൽ . തമിഴ്‌നാട് 28,000-ലധികം യൂണിറ്റുകൾ വൃത്തിയാക്കി.ബിഹാർ 19,000 ലധികം CTU-കളും രാജസ്ഥാൻ ഇതിനകം 18,000 CTU-കളും വൃത്തിയാക്കി.അതേസമയം ആന്ധ്രാപ്രദേശ് ഏകദേശം 17,000 CTU-കൾ ശുചീകരിച്ചു.
ഏക് പേഡ് മാ കേ നാം കാമ്പെയ്‌നിൻ്റെ ഭാഗമായി ഇതുവരെ 1 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ, 7,000-ലധികം ഭക്ഷണ തെരുവുകൾ വൃത്തിയാക്കി, പ്രാദേശിക പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന 50,000 സാംസ്‌കാരിക ഉത്സവങ്ങൾ നടന്നു. വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ നിയുക്ത CTU-കളിൽ വലിയ തോതിലുള്ള ശുചിത്വ പരിപാടികളുമായി സ്വച്ഛതാ ഹി സേവയിൽ സജീവമായി പങ്കെടുക്കുന്നു. വൃക്ഷ തൈ നടീൽ,സൈക്ലോത്തോണുകൾ, പ്ലോഗത്തോണുകൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയും നടക്കുന്നു . ദൈനംദിന ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ശുചിത്വത്തിനായുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, സംസ്ഥാനങ്ങൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, വിശ്വാസ സംഘടനകൾ, എൻജിഒകൾ, സിപിഎസ്‌യു, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവ സ്വച്ഛതാ ഹി സേവ 2024 നായി ഒരുമിച്ചു.
******************
(Release ID: 2058205)
Visitor Counter : 66