രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

ഉജ്ജയിനിലെ സഫായി മിത്ര സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 19 SEP 2024 1:29PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 19 സെപ്തംബർ 2024
 


രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്ന് (സെപ്റ്റംബർ 19, 2024) മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന സഫായി മിത്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. തദവസരത്തിൽ ഇൻഡോർ-ഉജ്ജയിൻ ആറുവരിപ്പാത പദ്ധതിക്ക് അവർ തറക്കല്ലിട്ടു.


 



സഫായി മിത്രങ്ങളാണ് നമ്മുടെ മുൻനിര ശുചിത്വ പോരാളികളെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. രോഗങ്ങൾ, ആരോഗ്യ അപകടങ്ങൾ, മാലിന്യം എന്നിവയിൽ നിന്ന് അവർ നമ്മെ സംരക്ഷിക്കുന്നു. രാഷ്ട്രനിർമ്മാണത്തിൽ അവർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിൽ ശുചിത്വ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഏറ്റവും വലിയ ഖ്യാതി നമ്മുടെ സഫായി മിത്രങ്ങൾക്കാണ് എന്ന് രാഷ്‌ട്രപതി പറഞ്ഞു.
 


സഫായി മിത്രങ്ങളുടെ സുരക്ഷയും അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്നത് സർക്കാരിന്റെയും സമൂഹത്തിൻ്റെയും സുപ്രധാന ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. മാൻ ഹോളുകൾ ഒഴിവാക്കി മെഷീൻ ഹോൾ വഴി വൃത്തിയാക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾക്ക് കീഴിൽ സഫായി മിത്രകൾക്ക് പ്രയോജനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇവർക്കായി സഫായി മിത്ര സുരക്ഷാ ക്യാമ്പുകൾ വഴി ആരോഗ്യ പരിശോധനാ സൗകര്യവും ഒരുക്കുന്നുണ്ട്. മധ്യപ്രദേശിലെ പല നഗരങ്ങളും സഫായി മിത്ര സുരക്ഷിത നഗരങ്ങളായി പ്രഖ്യാപിച്ചതിൽ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു.

 



2025 വരെ തുടരുന്ന സ്വച്ഛ് ഭാരത് മിഷൻ്റെ രണ്ടാം ഘട്ടത്തിൽ സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. 'വെളിയിട വിസർജ്ജന മുക്തം' എന്ന പദവി നിലനിർത്തിക്കൊണ്ടുതന്നെ ഖര-ദ്രവമാലിന്യ സംസ്കരണത്തിൽ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട് എന്നും രാഷ്‌ട്രപതി പറഞ്ഞു.

 

രാഷ്ട്രപതിയുടെ പ്രസംഗം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

**********************


(Release ID: 2056668) Visitor Counter : 27