സഹകരണ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

സഹകരണ മന്ത്രാലയം 100 ദിവസങ്ങളിൽ നടപ്പാക്കിയ സംരംഭങ്ങളെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തെ കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്യും

Posted On: 18 SEP 2024 8:14PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 18 സെപ്തംബർ 2024

2024 സെപ്തംബർ 19 ന് ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ തല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, സഹകരണ മന്ത്രാലയത്തിൻ്റെ 100 ദിവസങ്ങളിൽ കൈക്കൊണ്ട പരിവർത്തന സംരംഭങ്ങളുടെ ഒരു പരമ്പര ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൻ്റെ പ്രധാന സെഷനിൽ, "സഹ്കാർ-സെ-സമൃദ്ധി" എന്ന പ്രമേയത്തെ ആസ്പദമാക്കി മന്ത്രാലയത്തിൻ്റെ "100 ദിന സംരംഭങ്ങൾ" ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും. 2 ലക്ഷം പുതിയ എംപിഎസിഎസ്, പ്രാഥമിക ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങൾ അവ ഇല്ലാത്ത ഗ്രാമങ്ങൾ/പഞ്ചായത്തുകൾ എന്നിവയിൽ രൂപീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ധവളവിപ്ലവ 2.0-യെക്കുറിച്ചുള്ള മാതൃക പ്രവർത്തന നടപടിക്രമം, സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയെക്കുറിച്ചുള്ള ഒരു ‘മാർഗദർശിക’ (കർമ്മ പദ്ധതി) അദ്ദേഹം അവതരിപ്പിക്കും.

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്), മറ്റ് പ്രമുഖർ എന്നിവരും പങ്കെടുക്കും.

290 ദശലക്ഷം ആളുകൾ സഹകരണ മേഖലയുമായി നേരിട്ട് ഏർപ്പെട്ട്, സമൂഹ-അടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷയും ഉപജീവന അവസരങ്ങളും പ്രയോജനപ്പെടുത്തുന്നു.

ദേശീയ സഹകരണ ഫെഡറേഷനുകളുടെ ചെയർമാൻ/എം.ഡി.മാർ, മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ-ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ സംഘങ്ങളുടെ രജിസ്ട്രാർമാർ, NABARD, FCI, NDDB, NFDB തുടങ്ങിയ അനുബന്ധ സംഘടനകളുടെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 2000-ലധികം അതിഥികൾ പരിപാടിയിൽ പങ്കെടുക്കും.
 

***********************************



(Release ID: 2056536) Visitor Counter : 25