രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സെപ്റ്റംബർ 18 മുതൽ 20 വരെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും

Posted On: 17 SEP 2024 8:50PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 17 സെപ്റ്റംബർ 2024

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2024 സെപ്റ്റംബർ 18 മുതൽ 20 വരെ രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.

സെപ്റ്റംബർ 18-ന് രാജസ്ഥാനിലെ ജയ്‌പൂരിലുള്ള മാൽവിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (എംഎൻഐടി) 18-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.

സെപ്റ്റംബർ 19 ന് രാഷ്ട്രപതി സഫായി മിത്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും മധ്യപ്രദേശിലെ ഉജ്ജയിനിൽ ഇൻഡോർ-ഉജ്ജയിൻ ആറുവരി പാത പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്യും. അതേ ദിവസം, ഇൻഡോറിലെ ദേവി അഹല്യ സർവകലാശാലയുടെ 14-ാമത് ബിരുദദാന ചടങ്ങിൽ അവർ പങ്കെടുക്കും.

സെപ്തംബർ 20 ന്, ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ICAR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്കൻഡറി അഗ്രികൾച്ചർ-ൻറ്റെ ശതാബ്ദി ആഘോഷത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
 

*******************************


(Release ID: 2055903) Visitor Counter : 46