ജൽ ശക്തി മന്ത്രാലയം
എട്ടാമത് ഇന്ത്യാ ജലവാരം (IWW) 2024 സെപ്റ്റംബർ 17-ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
Posted On:
16 SEP 2024 4:05PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2024 സെപ്തംബർ 17 ന് ന്യൂഡൽഹിയിൽ എട്ടാമത് ഇന്ത്യാ ജലവാരം 2024 ഉദ്ഘാടനം ചെയ്യും
2024 സെപ്റ്റംബർ 17 മുതൽ 20 വരെ ന്യൂഡൽഹിയിൽ ജൽശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പരിപാടിയിൽ കേന്ദ്ര ജൽശക്തി മന്ത്രി ശ്രീ സി ആർ പാട്ടീലും സഹമന്ത്രി ശ്രീ രാജ് ഭൂഷൺ ചൗധരിയും പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജലവിഭവ മേഖലയിലെ വിദഗ്ധർ, കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ, ഗവൺമെന്റ് ഇതര സംഘടനകൾ, പൗര പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
2024ലെ എട്ടാമത് ഇന്ത്യാ ജലവാരത്തിൻ്റെ പ്രമേയം ‘സമഗ്ര ജലവികസനത്തിനും പരിപാലനത്തിനുമായി പങ്കാളിത്തവും സഹകരണവും’ എന്നതാണ്.
പ്രമുഖ പങ്കാളികളുമായി ചർച്ചകൾ, സെമിനാറുകൾ, എക്‌സിബിഷൻ, മറ്റ് സമാന്തര സെഷനുകൾ എന്നിവയിലൂടെ പൊതുജനാവബോധം വളർത്തുക, ജലത്തിന്റെ സംരക്ഷണം, ലഭ്യമായ ജലത്തിൻ്റെ പരമാവധി ഉപയോഗം എന്നിവ സംബന്ധിച്ച പ്രധാന തന്ത്രങ്ങൾ നടപ്പാക്കുന്നതിന് പിന്തുണ നേടുക എന്നിവയാണ് ഇന്ത്യാ ജല വാരത്തിന്റെ ലക്ഷ്യം.
എട്ടാമത് ഇന്ത്യാ ജലവാരം 2024-ൽ സാംസ്കാരിക പരിപാടിയും പഠന പര്യടനവും ഉൾപ്പെടുന്നു. അത് നെറ്റ്‌വർക്കിംഗിനും വിജ്ഞാന കൈമാറ്റത്തിനും നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും ധാരാളം അവസരങ്ങൾ നൽകും. പരമ്പരാഗത പരിഹാരങ്ങൾക്കപ്പുറം 21-ാം നൂറ്റാണ്ടിലെ ജല പരിപാലനത്തിലെ സങ്കീർണ്ണതകളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന നൂതനമായ സമീപനങ്ങൾ ആലോചിക്കാനും പര്യവേക്ഷണം ചെയ്യാനും ഈ പരിപാടി ലക്ഷ്യമിടുന്നു.
വിശദാംശങ്ങൾക്ക്: https://static.pib.gov.in/WriteReadData/specificdocs/documents/2024/sep/doc2024916394901.pdf
(Release ID: 2055542)
Visitor Counter : 37