ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഭരണഘടനാ പദവിയിലുള്ള ഒരാൾ രാജ്യത്തിന് ദുരവസ്ഥ സൃഷ്ടിക്കുന്നതിൽ വേദനയും ആശങ്കയുമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
Posted On:
13 SEP 2024 4:15PM by PIB Thiruvananthpuram
ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടും രാജ്യത്തിന് ദുരവസ്ഥ സൃഷ്ടിക്കുകയും ദേശീയതയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന ചില വ്യക്തികളിൽ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് ഉത്കണ്ഠ രേഖപ്പെടുത്തി. നിന്ദ്യവും അപലപനീയവുമായ ദേശവിരുദ്ധ പെരുമാറ്റമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. “ഒരു സാഹചര്യത്തിലും നമ്മുടെ ശത്രുക്കളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ പദവിയിലുള്ള ഒരാൾ വിദേശത്ത്, ഭരണഘടനയോടുള്ള പ്രതിജ്ഞയെ മറക്കുകയും ദേശീയ താൽപ്പര്യം അവഗണിക്കുകയും നമ്മുടെ സ്ഥാപനങ്ങളുടെ അന്തസ്സ് തകർക്കുകയും ചെയ്യുന്ന പെരുമാറ്റത്തിൽ ഏർപ്പെടുമ്പോൾ ലോകം നമ്മെ നോക്കി ചിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് അജ്മീറിലെ രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ ധൻഖർ, "നമ്മുടെ രാജ്യത്തിന് അനുയോജ്യമായ പെരുമാറ്റവുമായി പൊരുത്തപ്പെടാത്ത, നമ്മുടെ ദേശീയതയെ പ്രോത്സാഹിപ്പിക്കാത്ത പ്രവൃത്തികൾ ഏറ്റെടുക്കുന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമോ?" എന്ന് ചോദിച്ചു.നമ്മുടെ എതിരാളികളുടെ അഭിലാഷങ്ങൾക്കായി പ്രവർത്തിക്കുന്നതിനുപകരം ദേശീയ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു, "തങ്ങളുടെ രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്ക് ചരിത്രം ഒരിക്കലും മാപ്പ് നൽകിയിട്ടില്ല."
രാജ്യത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് പോകുന്ന ഓരോ ഇന്ത്യക്കാരനും നമ്മുടെ സംസ്‌കാരത്തിൻ്റെയും ദേശീയതയുടെയും അംബാസഡറാണെന്ന് പൗരന്മാരെ ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മാതൃകാപരമായ നേതൃത്വത്തെ അദ്ദേഹം ഉദ്ധരിച്ചു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിൻ്റെ ഗവൺമെന്റിന്റെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ വാജ്‌പേയി, ആഗോള വേദികളിൽ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയുടെ താൽപ്പര്യങ്ങളെ ഫലപ്രദമായി പ്രതിനിധീകരിച്ചിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഴുവൻ പ്രസംഗത്തിനായി ക്ലിക്ക് ചെയുക
(Release ID: 2055324)
Visitor Counter : 21