വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) 2024 ൽ ഇന്ത്യൻ സിനിമകൾ ആഘോഷിക്കാൻ പുതിയ വിഭാഗം അവതരിപ്പിക്കുന്നു
Posted On:
14 SEP 2024 3:25PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 14, 2024
55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI), 2024 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം IFFI, 2024 ൻ്റെ ഭാഗമായി ഇന്ത്യൻ യുവ ചലച്ചിത്ര സംവിധായകർക്കായി "ബെസ്റ്റ് ഡെബ്യു ഇന്ത്യൻ ഫിലിം സെക്ഷൻ 2024" എന്ന പേരിൽ ഒരു പുതിയ വിഭാഗം ആരംഭിച്ചു.
ഈ വിഭാഗത്തിലൂടെ ഐഎഫ്എഫ്ഐ, ഇന്ത്യൻ നവാഗത സംവിധായകരുടെ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ സംവിധായകരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ച് യുവപ്രതിഭകൾക്ക് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യൻ സിനിമയ്ക്ക് പുത്തൻ കാഴ്ചപ്പാടുകളും കഥകളും സംഭാവന ചെയ്യുന്ന പുതിയ സംവിധായകരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും. നവാഗത സംവിധായകരുടെ പരമാവധി 5 സിനിമകൾ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുക്കുകയും ബെസ്റ്റ് ഡെബ്യു ഇന്ത്യൻ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
ഇതുകൂടാതെ, 2024ലെ 55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും സമ്മാനിക്കും. സർട്ടിഫിക്കറ്റും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് ഈ പുരസ്‌കാരം
55-ാമത് IFFI-യിലെ "ബെസ്റ്റ് ഡെബ്യു ഇന്ത്യൻ ഫിലിം സെക്ഷൻ"നായുള്ള എൻട്രികൾ ഇപ്പോൾ നൽകാവുന്നതാണ്. ചിത്രം https://iffigoa.org/festival/indian-debut-director എന്നതിൽ സമർപ്പിക്കാം. 2024 സെപ്റ്റംബർ 23 ആണ് സമർപ്പിക്കാനുള്ള അവസാന തീയതി. മറ്റ് അനുബന്ധ വിശദാംശങ്ങൾ www.iffigoa.org ൽ ലഭ്യമാണ്.
**********************************
(Release ID: 2055080)
Visitor Counter : 41