രാജ്യരക്ഷാ മന്ത്രാലയം

എ എസ് ഡബ്ല്യൂ - എസ് ഡബ്ല്യൂ സി (Anti-Submarine Warfare Shallow Water Craft project- ASW SWC)പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമിച്ച നാലാമത്തെയും അഞ്ചാമത്തെയും കപ്പലുകളുടെ ('മൽപെ & മുൽകി') ഉദ്ഘാടനം

Posted On: 10 SEP 2024 9:45AM by PIB Thiruvananthpuram

 

ഇന്ത്യൻ നാവികസേനയ്‌ക്കായി  കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നിർമ്മിക്കുന്ന എട്ട് അന്തർവാഹിനി കപ്പലുകളിൽ   (Anti-Submarine Warfare Shallow Water Craft project)കളിൽ  നാലാമത്തെയും അഞ്ചാമത്തെയും കപ്പലുകളായ മാൽപെയും മുൽക്കിയും സെപ്റ്റംബർ 24 ന് കൊച്ചിയിലെ സിഎസ്എല്ലിൽ ഉദ്ഘാടനം ചെയ്തു . നാവിക പാരമ്പര്യ രീതിയ്ക്ക്  അനുസൃതമായി, ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വിഎഡിഎം വി ശ്രീനിവാസിൻ്റെ സാന്നിധ്യത്തിൽ ശ്രീമതി വിജയ ശ്രീനിവാസ് രണ്ട് കപ്പലുകളും ഉദ്‌ഘാടനം ചെയ്തു

മാഹി ക്ലാസ് എഎസ്‌ഡബ്ല്യു ഷാലോ വാട്ടർ ക്രാഫ്റ്റുകൾക്ക് ഇന്ത്യയുടെ തീരത്തുള്ള തന്ത്രപ്രധാനമായ തുറമുഖങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത് .കൂടാതെ പഴയ മൈൻ സ്വീപ്പർ യാനങ്ങളുടെ  മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിടുന്നു

എട്ട് എഎസ്‌ഡബ്ല്യു എസ്‌ഡബ്ല്യുസി കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാർ പ്രതിരോധ മന്ത്രാലയവും സിഎസ്എല്ലും തമ്മിൽ 2019 ഏപ്രിൽ 30  നാണ്  ഒപ്പുവച്ചത് .

മാഹി ക്ലാസ് കപ്പലുകളിൽ തദ്ദേശീയമായി വികസിപ്പിച്ച, അത്യാധുനിക ജലാന്തർ സെൻസറുകൾ സജ്ജീകരിക്കും. കൂടാതെ തീരദേശ മേഖലയിൽ  അന്തർവാഹിനി വിരുദ്ധ പ്രവർത്തനങ്ങളും കുറഞ്ഞ തീവ്രതയുള്ള   മാരിടൈം ദൗത്യങ്ങളും കുഴിബോംബ് ദൗത്യങ്ങളും  ഏറ്റെടുക്കാൻ വിഭാവനം ചെയ്തിട്ടുണ്ട്. ASW SWC കപ്പലുകൾക്ക് 1800 നോട്ടിക്കൽ മൈൽ വരെ ദൂരപരിധിയിൽ പരമാവധി 25 നോട്ട് വേഗത കൈവരിക്കാൻ കഴിയും.



(Release ID: 2053408) Visitor Counter : 9