രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 09 SEP 2024 6:04PM by PIB Thiruvananthpuram

 


അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് (സെപ്റ്റംബർ 9, 2024) രാഷ്ട്രപതി ഭവനിൽ വെച്ച് ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമുവുമായി കൂടിക്കാഴ്ച നടത്തി. യുഎഇയുമായുള്ള ഇന്ത്യയുടെ സമഗ്രവും  തന്ത്രപരവുമായ  പങ്കാളിത്തവുമായി പൊരുത്തപ്പെടുന്ന ഉയർന്ന തലത്തിലുള്ള ഇടപഴകലിൻ്റെ നീണ്ട പാരമ്പര്യം തുടരുന്ന യുഎഇ നേതൃത്വത്തിൻ്റെ മൂന്നാം തലമുറയെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.


ഇരു രാജ്യങ്ങളുടെയും ദീർഘവീക്ഷണമുള്ള നേതാക്കളുടെ  നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ നമ്മുടെ ചരിത്രപരവും എന്നാൽ ഭാവിയിലേക്ക് ഉറ്റു നോക്കുന്നതുമായ  ഉഭയകക്ഷി ബന്ധം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. കിരീടാവകാശിയുടെ സന്ദർശന വേളയിൽ, സഹകരണത്തിൻ്റെ പുതിയ മേഖലകളിലെ നിരവധി കരാറുകളിലൂടെ ഈ പങ്കാളിത്തം കൂടുതൽ വിപുലീകരിച്ചതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.  


35 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ യുഎഇയിൽ വസിക്കുന്ന ഈ ബന്ധത്തിൻ്റെ അടിസ്ഥാന ശിലയാണ് ജനങ്ങൾ തമ്മിലുള്ള ബന്ധമെന്നും രാഷ്ട്രപതി പറഞ്ഞു. അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്  യുഎഇ നേതൃത്വത്തെ,   പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ  പ്രയാസകരമായ സമയങ്ങളിൽ എടുത്ത പ്രത്യേക ശ്രദ്ധയെ അവർ അഭിനന്ദിച്ചു.


ഇന്ത്യയ്ക്കും യുഎഇയ്ക്കും സമന്വയവും ബഹുസ്വരവുമായ പൈതൃകമുള്ള സമൂഹങ്ങളുണ്ടെന്നും മഹാത്മാഗാന്ധിയും എച്ച്. എച്ച്. ഷെയ്ഖ് സായിദും കാണിച്ച സമാധാനത്തിൻ്റെയും സഹിഷ്ണുതയുടെയും സൗഹാർദത്തിൻ്റെയും പാത നമ്മുടെ ദേശീയ സ്വഭാവത്തിൽ ആഴത്തിൽ ഉൾക്കൊള്ളുന്നുവെന്നും ഇരു നേതാക്കളും പറഞ്ഞു .


എമിറാത്തി സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തവും സംഭാവനയും ശ്രദ്ധയിൽപ്പെട്ടതിൽ രാഷ്ട്രപതി സന്തോഷം പങ്കുവച്ചു  . "സ്ത്രീകൾ നയിക്കുന്ന വികസനത്തിന്" മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിൽ  കൂടുതൽ ഫലപ്രദമായ നേട്ടങ്ങൾ  നൽകാൻ കഴിയുമെന്ന് ഇരു രാജ്യങ്ങളും തെളിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.


(Release ID: 2053361)