പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ ചാൻസറി പരിസരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 03 SEP 2024 5:56PM by PIB Thiruvananthpuram

ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ ചാൻസറി പരിസരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദീപം തെളിച്ച അദ്ദേഹം ഫലകവും അനാച്ഛാദനം ചെയ്തു.

ഉദ്ഘാടനച്ചടങ്ങിനെത്തിയ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സജീവമായ കണ്ണിയെന്ന നിലയിലും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിലും അവർ നൽകിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. 1920-കളിൽ എണ്ണ കണ്ടെത്തിയതോടെയാണ് ബ്രൂണൈയിൽ ഇന്ത്യക്കാരെത്തുന്നതിന്റെ ആദ്യഘട്ടം ആരംഭിച്ചത്. നിലവിൽ, ഏകദേശം 14,000 ഇന്ത്യക്കാർ ബ്രൂണൈയിൽ താമസിക്കുന്നു. ബ്രൂണൈയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയ്ക്കും വികാസത്തിനും ഇന്ത്യൻ ഡോക്ടർമാരുടെയും അധ്യാപകരുടെയും സംഭാവന മികച്ച രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

പരമ്പരാഗത രൂപങ്ങളും സമൃദ്ധമായ വൃക്ഷത്തോട്ടങ്ങളും സമന്വയിക്കുന്ന ചാൻസറി സമുച്ചയം, ഭാരതീയതയുടെ അഗാധമായ ബോധം ഉൾക്കൊള്ളുന്നു. ഗംഭീരമായ ആവരണങ്ങളുടെയും മോടിയുള്ള കോട്ട ശിലകളുടെയും ഉപയോഗം അതിന്റെ സൗന്ദര്യാത്മകത വർദ്ധിപ്പിക്കുകയും പൗരാണിക, സമകാലിക ഘടകങ്ങൾ സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഈ രൂപകൽപ്പന ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് ആദരമർപ്പിക്കുക മാത്രമല്ല, ശാന്തവും ആകർഷകവുമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

-NS-



(Release ID: 2051455) Visitor Counter : 56