പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെള്ളി നേടിയ കായികതാരം യോഗേഷ് കഥുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 02 SEP 2024 8:15PM by PIB Thiruvananthpuram

ഫ്രാൻസിൽ നടക്കുന്ന പാര‌ിസ് പാരാലിമ്പിക്സിൽ പുരുഷവിഭാഗം ഡിസ്കസ് ത്രോ എഫ്56 ഇനത്തിൽ വെള്ളി മെഡൽ നേടിയ യോഗേഷ് കഥുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

കഥുനിയയുടെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും അതിജീവനശേഷിയെയും ശ്രീ മോദി പ്രശംസിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പാരാലിമ്പിക്സിൽ #Paralympics2024 പുരുഷവിഭാഗം ഡിസ്‌കസ് ത്രോ F56-ൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ യോഗേഷ് കഥുനിയക്ക് @YogeshKathuniya അഭിനന്ദനങ്ങൾ! നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും അവിശ്വസനീയ യാത്രയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ശുഭാശംസകൾ #Cheer4Bharat”.

Congrats to @YogeshKathuniya for making India proud by winning the Silver medal in the Men's Discus Throw F56 at the #Paralympics2024! His is an incredible journey of determination, hard work and resilience. Best wishes for his upcoming endeavours. #Cheer4Bharat

— Narendra Modi (@narendramodi) September 2, 2024

 

***

NS


(Release ID: 2051079) Visitor Counter : 67