രാജ്യരക്ഷാ മന്ത്രാലയം
12-ാമത് ഇന്ത്യ - ദക്ഷിണാഫ്രിക്ക നാവികസേന സ്റ്റാഫ് ചർച്ചകൾ
Posted On:
29 AUG 2024 3:50PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 27, 2024
12-ാമത് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാവികസേന സ്റ്റാഫ് ചർച്ചകൾ 2024 ഓഗസ്റ്റ് 27 മുതൽ 28 വരെ ന്യൂ ഡൽഹിയിൽ നടന്നു. ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തി. ഇന്ത്യൻ നാവികസേനയുടെ എസിഎൻഎസ് (എഫ്സിഐ) റിയർ അഡ്മിറൽ നിർഭയ് ബപ്ന, ദക്ഷിണാഫ്രിക്കൻ നാവികസേനയുടെ ചീഫ് ഡയറക്ടർ മാരിടൈം സ്ട്രാറ്റജി റിയർ അഡ്മിറൽ ഡേവിഡ് മനിംഗി മഖോൻ്റോ എന്നിവർ സഹ-അധ്യക്ഷരായിരുന്ന ഈ ചർച്ചകൾ നാവിക ബന്ധങ്ങളും പ്രവർത്തന സമന്വയവും ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.
ഭാവി സഹകരണത്തിനുള്ള അടിത്തറ പാകുന്നതിനായി, ഈ വർഷത്തെ ചർച്ചകൾ, സന്നദ്ധതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തന പരിശീലനവും പ്ലാറ്റ്‌ഫോമുകൾക്കിടയിൽ സുരക്ഷിതമായ വിവര കൈമാറ്റ പ്രോട്ടോക്കോളുകളുടെ സ്ഥാപനവും ഉൾപ്പെടെയുള്ള നിരവധി സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. IBSAMAR-ൻറ്റെ (ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നാവിക അഭ്യാസം) തുടർച്ചയായ ഇടപെടലുകളിലൂടെയും അഭ്യാസങ്ങളിലൂടെയും സമുദ്രമേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സങ്കീർണ്ണതകളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രവർത്തനപരമായ നടപടികളും ചർച്ച ചെയ്തു.
സബ്ജക്റ്റ് മാറ്റർ എക്സ്പെർട്ട് എക്സ്ചേഞ്ചുകളിലൂടെ (SMEE) ഡൈവിംഗ് പിന്തുണ നൽകുന്നതിലെയും,
നാശനഷ്ടങ്ങൾ കുറയ്ക്കുന്നത് ഉൾപ്പടെയുള്ള ആണവ-ജൈവ-രസതത്ര പ്രതിരോധത്തിലേയും (NBCD) മികച്ച സമ്പ്രദായങ്ങളുടെ കൈമാറ്റം ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ കൈമാറ്റങ്ങൾക്ക് ശക്തമായ ഊന്നൽ നൽകുകയും അതത് പരിശീലന സൗകര്യങ്ങളിൽ നൂതന പരിശീലന കോഴ്‌സുകൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.
നിലവിലെ സംഭാഷണം സമുദ്രസുരക്ഷയ്ക്കും പ്രവർത്തന സഹകരണത്തിനുമുള്ള ഒരു പൊതു കാഴ്ചപ്പാടിനെ ഉദാഹരിക്കുന്നു. കൂടാതെ ദക്ഷിണാഫ്രിക്കയുടെയും ഇന്ത്യയുടെയും നാവികസേനകൾ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം വളർത്തുന്നതിനുള്ള ഒരു വേദിയായി ചർച്ചകൾ മാറി.
(Release ID: 2049775)
Visitor Counter : 43