മന്ത്രിസഭ
azadi ka amrit mahotsav

'കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ടിന്' കീഴില്‍ കേന്ദ്രമേഖലാ പദ്ധതിയുടെ പുരോഗമനാത്മക വിപുലീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 28 AUG 2024 3:28PM by PIB Thiruvananthpuram

'കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ടിന്്'(AIF) കീഴില്‍ ധനസഹായം നല്‍കുന്ന കേന്ദ്രമേഖലാ പദ്ധതിയെ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള പുരോഗമമാത്മക വിപുലീകരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി.

രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും കര്‍ഷക സമൂഹത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സുപ്രധാന നീക്കത്തില്‍, കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്) പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സംരംഭങ്ങള്‍ യോഗ്യമായ പ്രോജക്റ്റുകളുടെ വ്യാപ്തി വിപുലീകരിക്കാനും ശക്തമായ കാര്‍ഷിക അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് അധിക സഹായ നടപടികള്‍ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നു.

പ്രായോഗികമായ കാര്‍ഷിക ആസ്തികള്‍: 'കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍' എന്നതിന് കീഴില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുടെ യോഗ്യരായ എല്ലാ ഗുണഭോക്താക്കളെയും അനുവദിക്കുക.  കമ്മ്യൂണിറ്റി ഫാമിംഗ് കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും അതുവഴി ഈ മേഖലയിലെ ഉല്‍പ്പാദനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രായോഗിക പദ്ധതികളുടെ വികസനത്തിന് ഈ നീക്കം സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

സംയോജിത പ്രോസസ്സിംഗ് പ്രോജക്ടുകള്‍: അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് കീഴിലുള്ള യോഗ്യമായ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ സംയോജിത െ്രെപമറി സെക്കണ്ടറി പ്രോസസ്സിംഗ് പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തുന്നത് ലക്ഷ്യമിടുന്നു. എന്നാല്‍ ഒറ്റക്കുള്ള സെക്കന്‍ഡറി പ്രോജക്റ്റുകള്‍ക്ക് അര്‍ഹത ഉണ്ടാകില്ലെങ്കിലും MoFPI സ്‌കീമുകള്‍ക്ക് കീഴില്‍ പരിരക്ഷിക്കപ്പെടും.

PM-KUSUM ഘടകം-A: കര്‍ഷകര്‍/കര്‍ഷകരുടെ കൂട്ടം/കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍/ സഹകരണ സ്ഥാപനങ്ങള്‍/പഞ്ചായത്തുകള്‍ എന്നിവയ്ക്കായി PM-KUSUM- ഘടകം Aയെ കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ടുമായി സംയോജിപ്പിക്കാന്‍ അനുവദിക്കുക. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സുസ്ഥിരമായ ശുദ്ധമായ ഊര്‍ജ്ജ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംരംഭങ്ങളുടെ വിന്യാസം ലക്ഷ്യമിടുന്നു.

NABSanrakshan: CGTMSE കൂടാതെ, NABSanrakshan Trustee Company Pvt. വഴി FPO കളുടെ AIF ക്രെഡിറ്റ് ഗ്യാരന്റി കവറേജ് വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.  കൂടാതെ. ക്രെഡിറ്റ് ഗ്യാരന്റി ഓപ്ഷനുകളുടെ ഈ വിപുലീകരണം എഫ്പിഒകളുടെ സാമ്പത്തിക സുരക്ഷയും വായ്പായോഗ്യതയും വര്‍ദ്ധിപ്പിക്കാനും അതുവഴി കാര്‍ഷിക അടിസ്ഥാന സൗകര്യ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

2020ല്‍ പ്രധാനമന്ത്രി ആരംഭിച്ചതുമുതല്‍, 6623 വെയര്‍ഹൗസുകള്‍, 688 കോള്‍ഡ് സ്‌റ്റോറുകള്‍, 21 സിലോസ് പ്രോജക്ടുകള്‍ എന്നിവ സൃഷ്ടിക്കുന്നതില്‍ AIF പ്രധാന പങ്കുവഹിച്ചു, ഇത് രാജ്യത്ത് ഏകദേശം 500 LMT അധിക സംഭരണ ശേഷി സൃഷ്ടിക്കുന്നു. ഇതില്‍ 465 LMT െ്രെഡ സ്‌റ്റോറേജും 35 LMT കോള്‍ഡ് സ്‌റ്റോറേജ് കപ്പാസിറ്റിയും ഉള്‍പ്പെടുന്നു. ഈ അധിക സംഭരണശേഷി ഉപയോഗിച്ച് 18.6 LMT ഭക്ഷ്യധാന്യങ്ങളും 3.44 LMT ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങളും പ്രതിവര്‍ഷം ലാഭിക്കാം. എഐഎഫിന് കീഴില്‍ ഇതുവരെ 74,508 പദ്ധതികള്‍ക്കായി 47,575 കോടി രൂപ അനുവദിച്ചു. ഈ അനുവദിച്ച പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ 78,596 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു, അതില്‍ 78,433 കോടി രൂപ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് സമാഹരിച്ചത്. കൂടാതെ, AIFന് കീഴില്‍ അനുവദിച്ച അടിസ്ഥാന സൗകര്യ പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ 8.19 ലക്ഷത്തിലധികം ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചിട്ടുണ്ട്.

എഐഎഫ് പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത് വളര്‍ച്ചയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തെ കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള സുസ്ഥിരതയ്ക്ക് സംഭാവന നല്‍കുന്നതിനും സഹായിക്കുന്നു. രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രവികസനത്തിലൂടെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്കും ഈ നടപടികള്‍ അടിവരയിടുന്നു.

 

-NS-



(Release ID: 2049459) Visitor Counter : 46