വാണിജ്യ വ്യവസായ മന്ത്രാലയം

പാകിസ്ഥാനിൽ നിന്നുള്ള ഡൽഹി ആസ്ഥാനമായുള്ള വനിതാ അഭയാർത്ഥികൾ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയലിന് രാഖി കെട്ടി കൊടുത്തു

Posted On: 19 AUG 2024 1:32PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഓഗസ്റ്റ് 19, 2024

പാകിസ്ഥാനിൽ നിന്നുള്ള ഡൽഹി ആസ്ഥാനമായുള്ള വനിതാ അഭയാർത്ഥികൾ രക്ഷാബന്ധൻ വേളയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയലിന് രാഖി കെട്ടി കൊടുത്തു.

കേന്ദ്ര മന്ത്രി സാധ്വി ഋതംബര, ബ്രഹ്മകുമാരി സഹോദരിമാർക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുകയും ചെയ്തു. സിഎഎ പ്രകാരം പൌരത്വം നൽകപ്പെട്ട കുടിയേറ്റക്കാർക്ക് പൌരത്വം നിയമം സുരക്ഷ നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഗോയൽ പറഞ്ഞു.

"പൌരത്വം (ഭേദഗതി) നിയമം നിങ്ങളുടെ അവകാശമായ ബഹുമാനവും സുരക്ഷയും നൽകിയിരിക്കുന്നു", അദ്ദേഹം പറഞ്ഞു, "ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രക്ഷാ ബന്ധൻ ആഘോഷങ്ങളിലൊന്നാണ്". പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശക്തമായ ഇച്ഛാശക്തി മൂലമാണ് ഈ സഹോദരിമാർക്കെല്ലാം സിഎഎ പ്രകാരം ഇന്ത്യൻ പൌരത്വം നേടാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.



(Release ID: 2046567) Visitor Counter : 26