സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഹർ ഘർ തിരംഗ  ആഗസ്ത് 9 മുതൽ 15 വരെ ആഘോഷിക്കും

Posted On: 08 AUG 2024 6:49PM by PIB Thiruvananthpuram

 




സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി"ഹർ ഘർ തിരംഗ" (HGT) പ്രചാരണ പരിപാടിയുടെ മൂന്നാം പതിപ്പ് 2024 ഓഗസ്റ്റ് 9 മുതൽ 15 വരെ ആഘോഷിക്കുമെന്ന് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇന്ന്, (2024 ഓഗസ്റ്റ് 8 )  പ്രഖ്യാപിച്ചു. ദേശീയ പതാകയായ ത്രിവർണ പതാക ഉയർത്താൻ ഓരോ ഇന്ത്യക്കാരനെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൗരന്മാരിൽ ദേശസ്‌നേഹത്തിൻ്റെയും ദേശീയ അഭിമാനത്തിൻ്റെയും മനോഭാവം വളർത്തുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്ന് ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു. വീടുകളിൽ പതാക ഉയർത്താനും പതാകയ്‌ക്കൊപ്പം സെൽഫി എടുത്ത് hargartiranga.com-ൽ അപ്‌ലോഡ് ചെയ്യാനും മന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.

2022-ൽ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ആരംഭിച്ച "ഹർ ഘർ തിരംഗ" പ്രചാരണ പരിപാടി രാജ്യമെമ്പാടുമായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു ജനകീയ പ്രസ്ഥാനമായി വളർന്നുവെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. 2022-ൽ 23 കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്തുകയും 6 കോടി ആളുകൾ പതാകയ്‌ക്കൊപ്പമുള്ള സെൽഫികൾ hargartiranga.com-ൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. 2023-ൽ ഹർ ഘർ തിരംഗ പ്രചാരണ പരിപാടിയ്ക്ക് കീഴിൽ 10 കോടിയിലധികം സെൽഫികൾ അപ്‌ലോഡ് ചെയ്യപ്പെട്ടു.

പരിപാടിയുടെ വിജയം ഉറപ്പാക്കി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും  മന്ത്രി അറിയിച്ചു.

ഹർ ഘർ തിരംഗ ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി വിവിധ ജനസമ്പർക്ക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായും ശ്രീ ഷെഖാവത്ത് അറിയിച്ചു.


തിരംഗ റൺസ്: രാജ്യസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കും.

 തിരംഗ സംഗീതകച്ചേരികൾ: നമ്മുടെ ദേശീയ പൈതൃകം ആഘോഷിക്കുന്നതിനായി ദേശഭക്തി ഗാനങ്ങൾ ഉൾക്കൊള്ളുന്ന സംഗീത പരിപാടികൾ.

 തെരുവ് നാടകങ്ങൾ : ഐക്യത്തിൻ്റെയും ദേശസ്‌നേഹത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രാദേശിക സമൂഹങ്ങളുടെ പ്രകടനങ്ങൾ.

 പെയിൻ്റിംഗ് മത്സരങ്ങൾ:യുവാക്കളെയും കുട്ടികളെയും രാജ്യത്തോടുള്ള അവരുടെ സ്നേഹത്തിൻ്റെ കലാപരമായ പ്രകടനങ്ങളിൽ ഉൾപ്പെടുത്തുന്നതിന് പെയിൻ്റിംഗ് മത്സരങ്ങൾ.

 ത്രിവർണ പതാകയുടെ പരിണാമത്തെക്കുറിച്ചുള്ള പ്രദർശനങ്ങൾ: ദേശീയ പതാകയുടെ ചരിത്രവും പ്രാധാന്യവും കാണിക്കുന്നു.

 ഫ്ലാഷ് മോബ്സ്: പൊതു സ്ഥലങ്ങളിൽ ദേശീയ അഭിമാനത്തിൻ്റെ ആവേശകരമായ പ്രകടനങ്ങൾ.

 ത്രിവർണ പതാക ബൈക്ക് റാലി.

 ആഗസ്റ്റ് 13-ന് രാവിലെ 8 മണിക്ക് ഡൽഹിയിൽ പാർലമെൻ്റ് അംഗങ്ങൾ പങ്കെടുക്കുന്ന പ്രത്യേക ബൈക്ക് റാലിയാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ആകർഷണം . റാലി ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റ് വഴി മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ സമാപിക്കും.

https://video.twimg.com/ext_tw_video/1821513378604384256/pu/vid/avc1/522x270/-df8ehypglCqKs3Z.mp4?tag=12


2024 ജൂലൈ 28 ലെ തൻ്റെ ഏറ്റവും പുതിയ മൻ കി ബാത്ത് പതിപ്പിൽ , സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വീടുകളിൽ പതാക ഉയർത്താനും 'ഹർ ഘർ തിരംഗ'യുടെ വൻ ജന പങ്കാളിത്തത്തോടെയുള്ള കഴിഞ്ഞ രണ്ടു വർഷത്തെ പാരമ്പര്യം തുടരാനും പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.

https://drive.google.com/file/d/10hbJ-LDm0ZQ0D9G0AWv1LTj1mDTqO-O9/view?usp=sharing


 ത്രിവർണ്ണ പതാകയുടെ പരിണാമം

https://drive.google.com/file/d/1UrDUw_KuHZ7NoLRVhtaRLSBtukE6M3SM/view?usp=drive_link



 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ സന്ദർശിക്കുക

 

http://harghartiranga.com/


(Release ID: 2043419) Visitor Counter : 64