യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2024ലെ പാരീസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കർ വെങ്കലം നേടി

Posted On: 28 JUL 2024 6:05PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 28, 2024

പാരീസ് 2024 ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു ഭാക്കർ വെങ്കല മെഡൽ നേടി ചരിത്ര നേട്ടം സ്വന്തമാക്കി. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കുള്ള ആദ്യ മെഡലും 2012 ലണ്ടൻ ഒളിമ്പിക് ഗെയിംസിന് ശേഷം ഇന്ത്യയ്‌ക്കായി ഷൂട്ടിംഗിലെ ആദ്യ ഒളിമ്പിക് മെഡലും ഇത് അടയാളപ്പെടുത്തുന്നു.

ഈ നേട്ടത്തോടെ, മനു ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ ആയി. കഴിഞ്ഞ 20 വർഷത്തിനിടെ വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ വനിതാ ഷൂട്ടർ എന്ന ബഹുമതിക്ക് ശേഷമാണിത്.
 


രാജ്യവർദ്ധൻ സിംഗ് റാത്തോഡ് (2004 ഏഥൻസ്), അഭിനവ് ബിന്ദ്ര (2008 ബീജിംഗ്), വിജയ് കുമാർ (2012 ലണ്ടൻ), ഗഗൻ നാരംഗ് (2012 ലണ്ടൻ) എന്നിവർക്ക് ശേഷം ഒളിമ്പിക് ഗെയിംസിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഷൂട്ടറായി മനു ഭാക്കർ മാറി.

യോഗ്യതാ റൗണ്ട് ഹൈലൈറ്റുകൾ:

• യോഗ്യതാ റൗണ്ടുകളിൽ 580 സ്കോറോടെ മനു ഭാക്കർ മൂന്നാമതായി ഫിനിഷ് ചെയ്തു. ഏറ്റവും കൂടുതൽ പെർഫെക്റ്റ് സ്കോറുകൾ (27) ഷൂട്ട് ചെയ്യുകയും ചെയ്തു.

• കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ ആയി അവർ മാറി. 2004ൽ ഏഥൻസിൽ നടന്ന 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സുമ ഷിരൂരാണ് അവസാനമായി ഫൈനലിലെത്തിയത്.

• ഏതെങ്കിലും ഒളിമ്പിക്സിൽ 10M എയർ പിസ്റ്റൾ വനിതകളുടെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയും അവരാണ്.
.
പ്രധാന സർക്കാർ ഇടപെടലുകളും സാമ്പത്തിക സഹായവും (പാരീസ് സൈക്കിൾ):

• വെടിമരുന്ന്, ആയുധം എന്നിവയുടെ സർവീസിങ്; പെല്ലറ്റ്, വെടിമരുന്ന് പരിശോധന; ബാരൽ തിരഞ്ഞെടുക്കൽ എന്നിവയ്ക്കുള്ള സഹായം

• ഒളിമ്പിക്‌സ് തയ്യാറെടുപ്പിനായി ലക്സംബർഗിൽ വ്യക്തിഗത പരിശീലകൻ ശ്രീ. ജസ്പാൽ റാണയുമായി പരിശീലനത്തിനുള്ള സഹായം

• TOPS-ന് കീഴിൽ സാമ്പത്തിക സഹായം: 28,78,634 രൂപ

• പരിശീലനത്തിനും മത്സരത്തിനും വാർഷിക കലണ്ടറിന് (ACTC) കീഴിലുള്ള സാമ്പത്തിക സഹായം: 1,35,36,155 രൂപ

നേട്ടങ്ങൾ:
• ഏഷ്യൻ ഗെയിംസിലെ 25 മീറ്റർ പിസ്റ്റൾ ടീമിൽ സ്വർണ മെഡൽ (2022)

• ബാക്കുവിൽ നടന്ന 2023 ലോക ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ പിസ്റ്റൾ ടീമിൽ സ്വർണ്ണ മെഡൽ

• ചാങ്‌വോണിലെ (2023) ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 2024 ലെ പാരീസ് ഗെയിംസിനുള്ള ക്വാട്ട

• ഭോപ്പാലിൽ നടന്ന 2023 ലോകകപ്പിൽ 25 മീറ്റർ പിസ്റ്റളിൽ വെങ്കല മെഡൽ  

• കെയ്റോ ലോക ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ പിസ്റ്റളിൽ വെള്ളി മെഡൽ (2022)

• ചെങ്ദുവിലെ ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ (2021) 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത, വനിതാ ടീം ഇനങ്ങളിൽ രണ്ട് സ്വർണ്ണ മെഡലുകൾ

 

കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=2038138
 

************************************

 
 

(Release ID: 2038156) Visitor Counter : 1298