പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലെ മനു ഭാക്കറിന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

प्रविष्टि तिथि: 28 JUL 2024 4:31PM by PIB Thiruvananthpuram

പാരിസ് ഒളിമ്പിക്‌സ് 2024 ല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടിയ മനു ഭാക്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

''ഒരു ചരിത്ര മെഡല്‍! പാരിസ് ഒളിമ്പിക്‌സ് 2024ല്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടിയതിന് അനുമോദനങ്ങള്‍ മധു ഭാക്കര്‍ ! വെങ്കല മെഡലിന് അഭിനന്ദനങ്ങള്‍. ഇന്ത്യക്ക് വേണ്ടി ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയായി അവര്‍ മാറിയതിലൂടെ ഈ വിജയം കൂടുതല്‍ സവിശേഷവുമാണ്. അവിശ്വസനീയമായ നേട്ടം! ഭാരതത്തിന്റെ ആഹ്‌ളാദം'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

*****

-NS-

(रिलीज़ आईडी: 2038129) आगंतुक पटल : 88
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Hindi_MP , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Tamil , Telugu , Kannada