ഗ്രാമീണ വികസന മന്ത്രാലയം

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്തേജനം നൽകുന്ന പദ്ധതി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രഖ്യാപിച്ചു

Posted On: 26 JUL 2024 5:31PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 26 ജൂലൈ 2024

കേരളത്തിലെ ഗ്രാമീണ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 159.86 കിലോമീറ്റർ ദൈർഘ്യമുള്ള 33 റോഡുകൾക്ക് പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന-III (PMGSY-III)യുടെ കീഴിൽ അനുവദിച്ചു.160.56 കോടി രൂപയുടെ നിക്ഷേപം ആണ് പ്രതീക്ഷിക്കുന്നത്.

ഈ സംരംഭം:

- വിദൂര ഗ്രാമങ്ങളും നഗര കേന്ദ്രങ്ങളും തമ്മിലുള്ള വ്യതാസം നികത്തി ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും

- മേഖലയിലെ സാമ്പത്തിക വികസനം, വ്യാപാരം, വാണിജ്യം എന്നിവ പ്രോത്സാഹിപ്പിക്കും

- ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിപണികൾ തുടങ്ങിയ അവശ്യ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തും

- തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും

വികസിത ഇന്ത്യ എന്ന ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി നടപ്പാകുന്നത്. PMGSY-III പദ്ധതി ഈ മേഖലയിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തും. സംസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകും. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധത ഈ പദ്ധതി ഉറപ്പാക്കുന്നു.

************



(Release ID: 2037829) Visitor Counter : 27