ധനകാര്യ മന്ത്രാലയം

സാമ്പത്തിക സര്‍വേ 2024 ഇതാദ്യമായി സാമ്പത്തിക തലത്തില്‍ മാനസികാരോഗ്യത്തെ അഭിസംബോധന ചെയ്യുന്നു


മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉല്‍പ്പാദന നഷ്ടവുമായി സുപ്രധാന ബന്ധം

മാനസികാരോഗ്യ പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനുള്ള നയപരമായ നടപടികള്‍ സര്‍വേ ശുപാര്‍ശ ചെയ്യുന്നു

Posted On: 22 JUL 2024 2:44PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 22 ജൂലൈ 2024:

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ, ചരിത്രത്തിലാദ്യമായി മാനസികാരോഗ്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നയ ശുപാര്‍ശകളിലെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുന്നു.

മാനസികാരോഗ്യത്തിന്റെ ദേശീയ വ്യാപനം

മാനസികാരോഗ്യം വ്യക്തിപരവും ദേശീയവുമായ വികസനത്തില്‍ പ്രധാനമായും സ്വാധീനം ചെലുത്തുന്ന ഒരു ചാലകമായി അംഗീകരിച്ചുകൊണ്ട്, ദേശീയ മാനസികാരോഗ്യ സര്‍വേ (എന്‍എംഎച്ച്എസ്) 2015-16 പ്രകാരം, ഇന്ത്യയിലെ 10.6% മുതിര്‍ന്നവര്‍ മാനസിക പരിമിതികള്‍ അനുഭവിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മാനസിക പരിമിതികള്‍ക്കുള്ള ചികിത്സയുടെ വിടവ് 70-ശതമാനത്തിനും 92 ശതമാനത്തിനും ഇടയിലാണ്. കൂടാതെ, ഗ്രാമപ്രദേശങ്ങളെയും (6.9%), നഗര, മെട്രോ ഇതര പ്രദേശങ്ങളെയും (4.3%) അപേക്ഷിച്ച് നഗര മെട്രോ മേഖലകളില്‍ (13.5%) മാനസിക രോഗങ്ങളുടെ വ്യാപനം കൂടുതലാണ്. മാനസികാരോഗ്യവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമവും സംബന്ധിച്ച എന്‍സിഇആര്‍ടിയുടെ സര്‍വേ ഉദ്ധരിച്ച്, കൊവിഡ്-19 മഹാമാരി  കൗമാരക്കാരില്‍ മോശം മാനസികാരോഗ്യത്തിന്റെ വ്യാപനം വര്‍ധിപ്പിച്ചതായി സര്‍വേ എടുത്തുകാണിക്കുന്നു, 11% വിദ്യാര്‍ത്ഥികള്‍ ഉത്കണ്ഠയും 14% തീവ്ര വൈകാരികതയും അനുഭവിക്കുന്നതായി റിപ്പോര്‍ട്ടു പറയുന്നു. 39 ശതമാനം കുട്ടികള്‍ മൂഡ് വ്യതിയാനം അഭിമുഖീകരിക്കുന്നു.

സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

മൊത്തത്തിലുള്ള സാമ്പത്തിക തലത്തില്‍, ശുഷ്‌കാന്തിക്കുറവ്, ഉല്‍പ്പാദനക്ഷമത കുറയല്‍, ഭിന്നശേഷികള്‍, വര്‍ധിച്ച ആരോഗ്യ സംരക്ഷണച്ചെലവ് മുതലായവ മാനസികാരോഗ്യ പരിമിതി മൂലമുള്ള ഗണ്യമായ ഉല്‍പാദന നഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. സമ്മര്‍ദ്ദം നിറഞ്ഞ ജീവിതത്തിലൂടെ മാനസികാരോഗ്യത്തിന്റെ വെല്ലുവിളിയെ ദാരിദ്ര്യം സ്വാധീനിക്കുന്നതിനു തെളിവുകളുണ്ട്. സാഹചര്യങ്ങള്‍, സാമ്പത്തിക അസ്ഥിരത, ഉയര്‍ച്ചയിലേക്കുള്ള അവസരങ്ങളുടെ അഭാവം തുടങ്ങിയവ ഉയര്‍ന്ന മാനസിക ക്ലേശത്തിന് കാരണമാകുന്നു.

മാനസികാരോഗ്യത്തെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ അടിസ്ഥാന വശമായി അംഗീകരിച്ചുകൊണ്ട്, ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് കൈക്കൊണ്ട പ്രധാന സംരംഭങ്ങള്‍ക്കും നയങ്ങള്‍ക്കും സര്‍വേ അടിവരയിടുന്നു:

ദേശീയ മാനസികാരോഗ്യ പരിപാടി: ഈ പദ്ധതിയുടെ ജില്ലാ മാനസികാരോഗ്യ പരിപാടിക്ക് കീഴില്‍, 1.73 ലക്ഷത്തിലധികം ഉപാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ എന്നിവ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങളായി ഉയര്‍ത്തി.

ദേശീയ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം: 20-ലധികം ഭാഷകളില്‍ പരിശീലനം ലഭിച്ച 1600-ലധികം കൗണ്‍സിലര്‍മാരുമായി, 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 53 ടെലി മാനസ് സെല്ലുകള്‍ സജ്ജീകരിച്ചു, 2024 മാര്‍ച്ച് 31 വരെ 8.07 ലക്ഷത്തിലധികം ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്തു.

മാനസികാരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു: പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിന് 25 മികവിന്റെ കേന്ദ്രങ്ങള്‍ അനുവദിച്ചു, 19 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമായി 47 പിജി ഡിപ്പാര്‍ട്ട്മെന്റുകള്‍ ശക്തിപ്പെടുത്തുന്നതിന് പിന്തുണ, 22 എയിംസുകളും ഓണ്‍ലൈന്‍ പരിശീലന കോഴ്സുകള്‍ നല്‍കുന്ന മൂന്ന് ഡിജിറ്റല്‍ അക്കാദമികളും വഴി മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന പാതു ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളും പാരാമെഡിക്കല്‍ പ്രൊഫഷണലുകളെയും സജ്ജമാക്കി.

രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം: ശിശുസൗഹൃദ ആരോഗ്യ  ക്ലിനിക്കുകളും (എഎഫ്എച്ച്‌സി) തുല്യതാ വിദ്യാഭ്യാസ പരിപാടികളും രാജ്യത്തുടനീളം നടത്തി.

ദേശീയ സംരംഭങ്ങള്‍ക്ക് പുറമേ, സംസ്ഥാന തലത്തില്‍ നടപ്പാക്കിയ തുല്യതയില്ലാത്തതും സ്വതന്ത്രവുമായ സംരംഭങ്ങളും സര്‍വേ എടുത്തുകാണിക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ക്ഷേമവും അഭിസംബോധന ചെയ്യുന്നതിനുള്ള ദേശീയ ശ്രമങ്ങളെയും സംസ്ഥാനതല സംരംഭങ്ങളെയും സര്‍വേ വിശദമാക്കുന്നു.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള നയ നിര്‍ദ്ദേശങ്ങള്‍

മാനസികാരോഗ്യ സംരക്ഷണത്തില്‍ വരുത്തിയ മെച്ചപ്പെടുത്തലുകള്‍ ത്വരിതപ്പെടുത്തുന്നതിനും നിലവിലുള്ള പരിപാടികളിലെ വിടവുകള്‍ പരിഹരിക്കുന്നതിനും അവയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശരിയായ നടപ്പാക്കലിനും സര്‍വേ ഊന്നല്‍ നല്‍കുന്നു. പ്രധാനപ്പെട്ട നയ ശുപാര്‍ശകള്‍:

സൈക്യാട്രിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ഇരട്ടിയാക്കുന്നു. 2021-ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 0.75 മനോരോഗ വിദഗ്ധര്‍ എന്നതില്‍ നിന്ന് ഒരു ലക്ഷം ജനസംഖ്യയ്ക്ക് 3 എന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിക്കുന്നു.

മാനസികാരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ക്കും ഉപയോക്താക്കള്‍ക്കും ഒപ്പം അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനായി മി്കവിന്റെ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ക്കായി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നു.

ഉപയോക്താക്കള്‍, പ്രൊഫഷണലുകള്‍, പങ്കാളികള്‍ എന്നിവരില്‍ നിന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും വിശാലമായ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രതികരണങ്ങള്‍ ശേഖരിച്ച് പ്രോഗ്രാമുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നു.

തുല്യതാ പിന്തുണ ശൃംഖലകള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍, സാമൂഹികാധിഷ്ഠിത പുനരധിവാസ പരിപാടികള്‍ എന്നിവ പരിപോഷിപ്പിക്കുന്നത് മാനസിക പരിമിതികള്‍ മെച്ചപ്പെടുത്താനും അവരുടേതായ ഒരു ബോധം വളര്‍ത്തിയെടുക്കാനും സഹായിക്കും.

ഭാവി നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മേഖലകള്‍ തിരിച്ചറിയുന്നതിന് സഹായിക്കാനുള്ള പ്രയത്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അറിവ് പങ്കിടുന്നതിനും ഉറവിടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സന്നദ്ധ സംഘടനകളുമായി സഹകരിക്കുന്നു.

തീരുമാനമെടുക്കല്‍, സേവന ആസൂത്രണം, അഭിഭാഷക സഹായം എന്നിവയില്‍ മാനസികാരോഗ്യ പരിമിതികളുടെ കാര്യത്തില്‍ വ്യക്തിപരമായ അനുഭവപരിചയമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യ സേവനങ്ങളുടെ വ്യക്തി കേന്ദ്രീകൃതതയും വീണ്ടെടുക്കല്‍ സാധ്യതയും വര്‍ദ്ധിപ്പിക്കും.

പ്രീ സ്‌കൂള്‍, അംഗന്‍വാടി തലങ്ങളില്‍ മാനസികാരോഗ്യം സംബന്ധിച്ച ബോധവല്‍ക്കരണം, പരിമിതികളേക്കുറിച്ചുള്ള വിലയേറിയ മുന്‍കൂര്‍ തിരിച്ചറിയല്‍ നല്‍കുന്നതിന്.
ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലുടനീളമുള്ള മാനസിക-ആരോഗ്യ സേവനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടെ സ്‌കൂളുകളില്‍ മാനസികാരോഗ്യ ഇടപെടലുകള്‍ സമന്വയിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ , അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രായത്തിനനുസരിച്ചുള്ള
മാനസികാരോഗ്യം എന്ന വിഷയത്തെ അഭിസംബോധന ചെയ്യുന്നതിലും സമീപനത്തിലെ പരിമിതികള്‍ ഇല്ലാതാക്കുന്നതിലും സമൂഹത്തിന്റെ മുഴുവന്‍ സഹകരണവും ഉറപ്പാക്കുക.

പൊതുജനാരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി, വ്യക്തിപരമായ തലത്തിലുള്ള അടിസ്ഥാന പരിമിതി അംഗീകരിച്ചും അഭിസംബോധന ചെയ്തുകൊണ്ടും മാനസികാരോഗ്യ നില കൈകകാര്യം ചെയ്യുക.

--NS--



(Release ID: 2035220) Visitor Counter : 21