പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഷാഢി ഏകാദശി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Posted On: 17 JUL 2024 9:35AM by PIB Thiruvananthpuram

ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

“ആഷാഢി ഏകാദശി ആശംസകൾ! ഭഗവാൻ വിട്ഠലിന്റെ അനുഗ്രഹം എപ്പോഴും നമ്മിൽ നിലനിൽക്കുകയും, സന്തോഷവും സമൃദ്ധിയും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും​ ചെയ്യട്ടെ. ഈ സന്ദർഭം നമ്മിൽ എല്ലാവരിലും ഭക്തിയും വിനയവും അനുകമ്പയും പ്രചോദിപ്പിക്കട്ടെ. അങ്ങേയറ്റം ദരിദ്രരായവരെയും ശ്രദ്ധാപൂർവം സേവിക്കാൻ ഇതു നമുക്കു പ്രേരണയാകട്ടെ.”: എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.


(Release ID: 2033791) Visitor Counter : 57