ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ആഗോള ഇന്ത്യ എഐ ഉച്ചകോടി 2024 ഉദ്ഘാടനം ചെയ്യും
Posted On:
02 JUL 2024 3:55PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജൂലൈ 02, 2024
ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം 2024 ജൂലൈ 3, 4 തീയതികളിൽ ന്യൂ ഡൽഹിയിൽ ‘ആഗോള ഇന്ത്യ എഐ ഉച്ചകോടി’ സംഘടിപ്പിക്കുന്നു. എ ഐ സാങ്കേതിക വിദ്യകളുടെ ധാർമികവും സമഗ്രവുമായ വളർച്ചയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്ക് ഊന്നൽ നൽകി, സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ശാസ്ത്രം, വ്യവസായം, പൗരസമൂഹം, ഗവൺമെൻ്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമികൾ എന്നിവയിൽ നിന്നുള്ള പ്രമുഖ അന്തർദേശീയ എഐ വിദഗ്ധർക്ക് ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നതിന് ഉച്ചകോടി ഒരു വേദി നൽകും. ആഗോള എഐ പങ്കാളികൾക്കിടയിൽ സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനും, എഐ- യുടെ പുരോഗതിക്കും വേണ്ടിയുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രതിബദ്ധതക്ക് പരിപാടി അടിവരയിടുന്നു.
ആഗോള ഇന്ത്യ എഐ ഉച്ചകോടി കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക, റെയിൽവേ, വാര്ത്താ-വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. ഇലക്‌ട്രോണിക്‌സ്-ഐടി, വാണിജ്യ-വ്യവസായ വകുപ്പ് സഹമന്ത്രി ശ്രീ ജിതിൻ പ്രസാദും സംസാരിക്കും.
ഈ ഉച്ചകോടിയിലൂടെ എഐ നവീകരണത്തിൽ ഒരു ആഗോള നേതാവായി സ്വയം സ്ഥാപിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. കൂടാതെ, എഐ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതും, രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതും ഇന്ത്യ ഉറപ്പാക്കുന്നു.
ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നവരുടെ പട്ടിക, ഉച്ചകോടിയുടെ അജണ്ട എന്നിവ കാണാൻ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക: https://indiaai.gov.in/globalindiaaisummit/people, https://indiaai.gov.in/globalindiaaisummit/agenda.pdf
ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (ജിപിഎഐ) മുഖ്യ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം എന്ന നിലയിൽ, സുരക്ഷിതവും വിശ്വസനീയവുമായ എഐ എന്നതിലേക്കുള്ള ജിപിഎഐയുടെ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകാൻ അംഗരാജ്യങ്ങൾക്കും വിദഗ്ധർക്കും ഇന്ത്യ ആതിഥ്യമേകും.
ആഗോള ഇന്ത്യ എഐ ഉച്ചകോടി 2024-ൻ്റെ വിശദ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://agenda.negd.in/assets/img/agenda.pdf
(Release ID: 2030252)
Visitor Counter : 75