പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അടിയന്തരാവസ്ഥയെ അപലപിച്ച ലോക്‌സഭാ സ്പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 26 JUN 2024 2:38PM by PIB Thiruvananthpuram

അടിയന്തരാവസ്ഥയെയും തുടർന്നുണ്ടായ അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ലോക്‌സഭാ സ്പീക്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

എക്സിൽ ശ്രീ മോദി പോസ്റ്റ് ചെയ്തു:


“ബഹുമാനപ്പെട്ട സ്പീക്കർ അടിയന്തരാവസ്ഥയെ ശക്തമായി അപലപിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അക്കാലത്തു നടന്ന അതിക്രമങ്ങൾ ഉയർത്തിക്കാട്ടുകയും ജനാധിപത്യത്തെ വീർപ്പുമുട്ടിച്ച രീതിയെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. ആ ദിവസങ്ങളിൽ ദുരിതംപേറിയ ഏവരോടുമുള്ള ആദരസൂചകമായി മൗനംപാലിച്ചത് അത്ഭുതകരമായ പ്രവൃത്തിയായിരുന്നു.

50 വർഷം മുമ്പാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. എന്നാൽ, ഇന്നത്തെ യുവാക്കൾ അതെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. കാരണം ഭരണഘടനയെ ചവിട്ടിമെതിക്കുമ്പോഴും പൊതുജനാഭിപ്രായം അടിച്ചമർത്തുമ്പോഴും സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുമ്പോഴും എന്ത് സംഭവിക്കും എന്നതിന്റെ ഉചിതമായ ഉദാഹരണമായി ഇത് അവശേഷിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ സംഭവങ്ങൾ സ്വേച്ഛാധിപത്യം എങ്ങനെയായിരിക്കുമെന്നതിന്റെ ഉദാഹരണമാണ്.”

 

 

***

--NK--

(Release ID: 2028777) Visitor Counter : 102