പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ യോഗാഭ്യാസികളോട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
21 JUN 2024 11:37AM by PIB Thiruvananthpuram
സുഹൃത്തുക്കളേ,
ഇന്ന്, ഈ കാഴ്ച ലോകമെമ്പാടുമുള്ള മനസ്സില്‍ അനശ്വരമായി നിലനില്‍ക്കുന്ന ഒന്നാണ്. മഴ പെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മഴ പെയ്തതിന്റെ അത്രയും ശ്രദ്ധയാകര്‍ഷിക്കില്ലായിരുന്നു. ഒപ്പം ശ്രീനഗറില്‍ മഴ പെയ്താല്‍ തണുപ്പും കൂടും. എനിക്ക് തന്നെ സ്വെറ്റര്‍ ധരിക്കേണ്ടി വന്നു. നിങ്ങള്‍ ഇവിടെ നിന്നുള്ളവരാണ്, നിങ്ങള്‍ അത് ശീലിച്ചവരാണ്, ഇത് നിങ്ങള്‍ക്ക് അസൗകര്യമുള്ള കാര്യമല്ല. എന്നാലും മഴ കാരണം നേരിയ താമസം വന്നതിനാല്‍ രണ്ടോ മൂന്നോ ഭാഗങ്ങളായി പിരിയേണ്ടി വന്നു. എന്നിരുന്നാലും, സ്വന്തമായും സമൂഹത്തിനും യോഗയുടെ പ്രാധാന്യം ലോക സമൂഹം മനസ്സിലാക്കുന്നു, യോഗ എങ്ങനെയാണ് ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാകുന്നത്. പല്ല് തേക്കുന്നതും മുടി ചീകുന്നതും പതിവ് ദിനചര്യകളാകുന്നതുപോലെ, യോഗ അതേ അനായാസതയോടെ ജീവിതത്തിലേക്ക് സമന്വയിക്കുമ്പോള്‍, അത് ഓരോ നിമിഷവും നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു.
ചിലപ്പോള്‍, യോഗയുടെ ഭാഗമായ ധ്യാനത്തിന്റെ കാര്യം വരുമ്പോള്‍, മിക്ക ആളുകളും അത് ഒരു വലിയ ആത്മീയ യാത്രയായി കരുതുന്നു. അത് അല്ലാഹുവിനെ, ദൈവത്തെ നേടുന്നതിനോ അല്ലെങ്കില്‍ ഒരു ദൈവിക ദര്‍ശനം നേടുന്നതിനോ ആണെന്ന് അവര്‍ കരുതുന്നു. എന്നിട്ട് ചിലരുണ്ട്, 'അയ്യോ, എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല, ഇത് എന്റെ കഴിവിന് അപ്പുറമാണ്', അവര്‍ നിര്‍ത്തുന്നു. എന്നാല്‍ ധ്യാനത്തെ ലളിതമായി മനസ്സിലാക്കിയാല്‍ അത് ഏകാഗ്രതയെക്കുറിച്ചാണ്. സ്‌കൂളിലെന്നപോലെ, ഞങ്ങളുടെ അധ്യാപകര്‍ പലപ്പോഴും ഞങ്ങളോട് പറയുന്നത് ശ്രദ്ധിക്കാനും ശ്രദ്ധയോടെ കാണാനും ശ്രദ്ധയോടെ കേള്‍ക്കാനുമാണ്. 'നിങ്ങളുടെ ശ്രദ്ധ എവിടെയാണ്?' അവര്‍ ഞങ്ങളോട് ആവര്‍ത്തിച്ച് പറയുമായിരുന്നു. ഈ ധ്യാനം നമ്മുടെ ഏകാഗ്രതയുമായും, നമ്മള്‍ എത്രമാത്രം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നമ്മുടെ മനസ്സ് എത്രമാത്രം ഏകാഗ്രമാണ് എന്നുള്ളതുമായി ബന്ധപ്പെട്ടിരിക്കുന്നു.
പലരും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ആ വിദ്യകളും അവര്‍ പഠിപ്പിക്കുന്നു. ഈ വിദ്യകള്‍ കൃത്യമായി പിന്തുടരുന്നവര്‍ക്ക് ക്രമേണ ഓര്‍മശക്തി വര്‍ദ്ധിക്കുന്നു. അതുപോലെ, ഏത് ജോലിയിലും ഏകാഗ്രത ശീലമാക്കുക, ശ്രദ്ധ നല്‍കുക, സൂക്ഷ്മതയോടെ നിരീക്ഷിക്കുക എന്നിങ്ങനെയുള്ള മികച്ച ഫലങ്ങള്‍ വഴി സ്വയം-വികസനത്തിലേക്ക് നയിക്കുന്നു, കൂടാതെ കുറഞ്ഞ ക്ഷീണത്തില്‍ പരമാവധി സംതൃപ്തിയും നല്‍കുന്നു.
ഒരു ജോലി ചെയ്യുമ്പോള്‍ മനസ്സ് 10 കാര്യങ്ങളിലേക്ക് അലയുമ്പോള്‍ അത് ക്ഷീണം ഉണ്ടാക്കുന്നു. അതിനാല്‍, (നിങ്ങള്‍) ധ്യാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ യാത്ര തല്‍ക്കാലം മാറ്റിവെക്കുക, അതിലേക്ക് പിന്നീട് വരാം. നിലവില്‍, നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രമായിരിക്കാനുമുള്ള പരിശീലനത്തിന്റെ ഭാഗമാണ് യോഗ. നിങ്ങള്‍ ഇത് ലളിതമായി ബന്ധിപ്പിക്കുകയാണെങ്കില്‍, സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് നിങ്ങളുടെ വികസന യാത്രയുടെ ശക്തമായ വശമായി മാറും.
അതിനാല്‍, വ്യക്തിക്ക് ആവശ്യമുള്ളതും ഉപയോഗപ്രദമായതും സ്വയം ശക്തി പ്രദാനം ചെയ്യുന്നതുമായ യോഗ സമൂഹത്തിനും പ്രയോജനകരമാണ്. സമൂഹത്തിന് പ്രയോജനപ്പെടുമ്പോള്‍, അത് മാനവികതയ്ക്കും, സര്‍വോപരി ലോകത്തിന്റെ എല്ലാ കോണിലുള്ള ആളുകള്‍ക്കും പ്രയോജനകരമായി മാറും.
രണ്ട് ദിവസം മുമ്പ്, ഈജിപ്ത് ഒരു മത്സരം സംഘടിപ്പിച്ച ഒരു വീഡിയോ ഞാന്‍ കണ്ടു. ഐക്കണിക് ടൂറിസം കേന്ദ്രങ്ങളില്‍ എടുത്ത മികച്ച യോഗ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എന്നിവയ്ക്ക് അവര്‍ അവാര്‍ഡ് നല്‍കി. ഈജിപ്ഷ്യന്‍ പുത്രന്‍മാരും പുത്രിമാരും ഐക്കണിക് പിരമിഡുകള്‍ക്ക് സമീപം യോഗ അഭ്യസിക്കുന്ന ചിത്രങ്ങളാണ് ഞാന്‍ കണ്ടത്. അത് വളരെ ആകര്‍ഷകമായിരുന്നു. കശ്മീരിനെ സംബന്ധിച്ചിടത്തോളം ഇത് ആളുകള്‍ക്ക് ഒരു പ്രധാന തൊഴില്‍ സ്രോതസ്സായി മാറും. വിനോദസഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമായി ഇത് മാറും.
അതിനാല്‍, ഇന്ന് എനിക്ക് വളരെ സുഖം തോന്നി. തണുപ്പും കാലാവസ്ഥയും വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടും, നിങ്ങള്‍ എല്ലാവരും സഹിച്ചുനിന്നു. മഴയില്‍ നിന്ന് രക്ഷനേടാന്‍ പല പെണ്‍കുട്ടികളും യോഗ മാറ്റ് ഉപയോഗിക്കുന്നത് ഞാന്‍ കണ്ടു, പക്ഷേ അവര്‍ പോയില്ല, അവര്‍ അവിടെ തന്നെ നിന്നു. ഇത് തന്നെ വലിയ ആശ്വാസമാണ്.
ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ആശംസിക്കുകയും ചെയ്യുന്നു.
നന്ദി.
NS
(Release ID: 2028520)
Visitor Counter : 71
Read this release in:
Odia
,
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada