ആഭ്യന്തരകാര്യ മന്ത്രാലയം
പത്താം അന്താരാഷ്ട്ര യോഗ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അഹമ്മദാബാദിൽ യോഗ പ്രദർശനത്തിൽ പങ്കെടുത്തു
प्रविष्टि तिथि:
21 JUN 2024 2:29PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 21 ജൂൺ 2024
അന്താരാഷ്‌ട്ര യോഗ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ ഇന്ന് അഹമ്മദാബാദിൽ യോഗ അഭ്യസിക്കുകയും രാജ്യത്തെയും ലോകത്തെയും എല്ലാ യോഗ പ്രേമികളെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
ലോകം മുഴുവൻ പത്താമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നത് ഇന്നത്തെ ദിനത്തിന്റെ സവിശേഷമായ പ്രാധാന്യം സൂചിപ്പിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ശ്രീ അമിത് ഷാ പറഞ്ഞു. മനസ്സും ശരീരവും ആത്മാവും തമ്മിൽ സംയോജിപ്പിക്കാൻ യോഗയെക്കാൾ മഹത്തായ മറ്റൊരു ശാസ്ത്രവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഇന്ന് നിലവിലുള്ള പല രോഗങ്ങൾക്കും യോഗ പരിഹാരം കൂടിയാണ്.
ഗുജറാത്ത് സർക്കാർ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണയോടെ സംസ്ഥാനത്ത് ഇന്ന് രാവിലെ ഏകദേശം 1.25 കോടി ആളുകൾ യോഗ അഭ്യസിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു.
(रिलीज़ आईडी: 2027437)
आगंतुक पटल : 83