വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ആനിമേഷൻ ക്രാഷ് കോഴ്‌സും വിഎഫ്എക്‌സ് പൈപ്പ്‌ലൈനും പതിനെട്ടാമത് മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആനിമേറ്റർമാരെ ആവേശഭരിതരാക്കുന്നു

Posted On: 17 JUN 2024 7:08PM by PIB Thiruvananthpuram

മുംബൈ: ജൂൺ 17, 2024

വാർണർ ബ്രദേഴ്‌സിലെ സീനിയർ ആനിമേറ്റർ രാഹുൽ ബാബു കണ്ണിക്കരയുടെ നേതൃത്വത്തിൽ 18-ാമത് മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (എംഐഎഫ്എഫ്) ആനിമേഷൻ ക്രാഷ് കോഴ്‌സും വിഎഫ്എക്‌സ് പൈപ്പ്‌ലൈനും ആരംഭിച്ചു. നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എൻഎഫ്‌ഡിസി) സംഘടിപ്പിക്കുന്ന ഈ അഞ്ച് ദിവസത്തെ പരിപാടി ഇന്നലെ മുംബൈയിലെ എൻഎഫ്‌ഡിസി പരിസരത്ത് ആരംഭിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള ഇരുപത്തിമൂന്ന് ആനിമേറ്റർമാർ ഈ സാങ്കേതിക ശില്പശാലയിൽ പങ്കെടുക്കുന്നു. ഇത് ആനിമേഷൻ, സിനിമകൾ, സീരീസ്, ഗെയിമിംഗ് എന്നിവയുടെ ലോകത്തേക്ക് സമാനതകളില്ലാത്ത പഠന അവസരം പ്രദാനം ചെയ്യുന്നു. ബ്ലെൻഡർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ മേഖലയിൽ കൂടുതൽ ഉൾക്കാഴ്ചകൾ നേടാൻ ശില്പശാല സഹായിക്കുന്നു. 16 മുതൽ 55 വയസ്സുവരെയുള്ളവർ ശില്പശാലയിൽ പങ്കെടുക്കുന്നു.

ശില്പശാലയുടെ അവസാനം, 10 മുതൽ 15 സെക്കൻഡ് വരെ ദൈർഘ്യമുള്ള ആനിമേഷൻ വീഡിയോ സൃഷ്ടിക്കാൻ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കും. പങ്കെടുക്കുന്നവർക്ക് കരിയർ ഗൈഡൻസും നൽകും. ഇന്ത്യയിലും വിദേശത്തും ആനിമേഷനുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്താൻ ഇത് അവരെ സഹായിക്കും.

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് MIFF അനുഭവിക്കാനും അവാർഡ് നേടിയ ഡോക്യുമെൻ്ററികളിലും ആനിമേഷൻ ഷോർട്ട്‌സുകളിലും കാണാനും അനുവാദമുണ്ട്. വ്യവസായ വിദഗ്ധരും പ്രമുഖരും നയിക്കുന്ന എക്‌സ്‌ക്ലൂസീവ് മാസ്റ്റർക്ലാസ് സെഷനുകളിലും അവർ പങ്കെടുക്കുന്നുണ്ട്. ശിൽപശാല 2024 ജൂൺ 20 ന് സമാപിക്കും.
 



(Release ID: 2026019) Visitor Counter : 17