പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളില്‍ റെയില്‍വേ അപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
Posted On:
17 JUN 2024 12:58PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ജൂണ്‍ 17
പശ്ചിമ ബംഗാളില്‍ റെയില്‍വേ അപകടത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാ ണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുമുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടെയും ധനസഹായം പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ (പി.എം.എന്‍.ആര്‍.എഫ്) നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു.
''പശ്ചിമ ബംഗാളിലുണ്ടായ റെയില്‍വേ അപകടം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന സ്ഥലത്തേക്കുള്ള യാത്രയിലാണ് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി''. പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
''പശ്ചിമ ബംഗാളില്‍ റെയില്‍വേ അപകടത്തില്‍ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫിൽ നിന്ന് 2 ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും'' എക്സില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു.
***
--SK--
(Release ID: 2025918)
Visitor Counter : 65
Read this release in:
Odia
,
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada