പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാദഹസ്താസനത്തെ ക്കുറിച്ചുള്ള വീഡിയോ ക്ലിപ്പുകൾ പ്രധാനമന്ത്രി പങ്കു വെച്ചു.

Posted On: 16 JUN 2024 10:10AM by PIB Thiruvananthpuram

 

നട്ടെല്ലിന്റെ ആരോഗ്യത്തിനു ഉത്തമവും ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നതുമായ യോഗാസനം പരിശീലിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാദഹസ്താസനത്തെക്കുറിച്ചുള്ള (കൈ യിൽ തുടങ്ങി കാലുകളിലേക്കുള്ള) വിശദമായ വീഡിയോ ക്ലിപ്പുകൾ പങ്കു വെച്ചു.

അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പത്താം പതിപ്പിന് മുന്നോടിയായി പങ്കു വെച്ച ഈ വിഡിയോയിൽ പാദഹസ്താസനം ചെയ്യുന്ന രീതിയെപ്പറ്റി ഇംഗ്ലീഷിലും ഹിന്ദിയിലും   വിശദീകരിക്കുന്നു. 

പാദഹസ്താസനത്തിന് നിരവധി ഗുണങ്ങളുണ്ട്. അത് പരിശീലിക്കണമെന്ന് പ്രധാനമന്ത്രി സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു

Padahastasana has several benefits…do practice it. pic.twitter.com/MdWEBWgObg

— Narendra Modi (@narendramodi) June 16, 2024

 

पादहस्तासन का नियमित अभ्यास कई तरह से फायदेमंद है… pic.twitter.com/gVhT4DW5q9

— Narendra Modi (@narendramodi) June 16, 2024

 

***

--NK--



(Release ID: 2025646) Visitor Counter : 32