വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ ജിയോഗ്രാഫിക്കിൻ്റെ ഡോക്യുമെൻ്ററി 'ബില്ലി ആൻഡ് മോളി: ആൻ ഓട്ടർ ലവ് സ്റ്റോറി' പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമാകും.

Posted On: 13 JUN 2024 1:57PM by PIB Thiruvananthpuram

 

മുംബൈ :ജൂൺ 13,2024  

നാഷണൽ ജിയോഗ്രാഫിക്കിൻ്റെ ഡോക്യുമെൻ്ററി, 'ബില്ലി ആൻഡ് മോളി: ആൻ ഓട്ടർ ലവ് സ്റ്റോറി' , യുടെ പ്രദര്ശനത്തോടെ  18-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (എംഐഎഫ്എഫ്) തുടക്കമാകും . MIFF 2024 ജൂൺ 15 മുതൽ 2024 ജൂൺ 21 വരെ മുംബൈയിൽ നടക്കും.

ജൂൺ 15 ന് ഡൽഹി, കൊൽക്കത്ത, ചെന്നൈ, പൂനെ എന്നിവിടങ്ങളിൽ ഒരേസമയം ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും. ജൂൺ 17-ന് ഡൽഹി, ജൂൺ 18-ന് ചെന്നൈ, ജൂൺ 19-ന് കൊൽക്കത്ത, ജൂൺ 20-ന് പൂനെ എന്നിവിടങ്ങളിൽ നടക്കുന്ന റെഡ് കാർപെറ്റ് പരിപാടിയിലും ഉദഘാടന ചിത്രം പ്രദർശിപ്പിക്കും.

ചാർലി ഹാമിൽട്ടൺ ജെയിംസ് സംവിധാനം ചെയ്ത 'ബില്ലി ആൻഡ് മോളി: ആൻ ഓട്ടർ ലവ് സ്റ്റോറി' (ഇംഗ്ലീഷ് - 78 മിനിറ്റ്) ഒരു വിദൂര ഷെറ്റ്‌ലൻഡ് ദ്വീപ സമൂഹത്തിൽ  താമസിക്കുന്ന  ഒരു മനുഷ്യൻ നീർനായയുമായി   സൗഹൃദം സ്ഥാപിക്കുന്ന   ഹൃദയസ്പർശിയായ 
 ഒരു  കഥയാണ്.ആകർഷകമായ ഈ ഡോക്യുമെൻ്ററി സ്കോട്ട്‌ലൻഡിലെ ഷെറ്റ്‌ലൻഡ് ദ്വീപുകളുടെ സുന്ദരമായ  തീരങ്ങൾ മോളി എന്ന അനാഥനായ നീർനായയുടെ  യാത്രയിലൂടെ പര്യവേക്ഷണം ചെയ്യുന്നു,

ജൂൺ 15ന് ഉച്ചയ്ക്ക് 2.30ന് മുംബൈയിലെ പെഡർ റോഡിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമയിൽ (എൻഎംഐസി) ചിത്രം പ്രദർശിപ്പിക്കും, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിലെ വേദികൾ യഥാക്രമം സിരി ഫോർട്ട് ഓഡിറ്റോറിയം, എൻഎഫ്ഡിസി ടാഗോർ ഫിലിം സെൻ്റർ, സത്യജിത് റേ  ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI), നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ എന്നിവയാണ്. ഈ വേദികളിൽ എല്ലാം  ഒരേ സമയം സിനിമ പ്രദർശിപ്പിക്കും  (ജൂൺ 15, 2:30 PM)

18-ാമത് MIFFനെ കുറിച്ച്

ദക്ഷിണേഷ്യയിലെ നോൺ-ഫീച്ചർ ഫിലിമുകൾക്കായുള്ള ഏറ്റവും പഴക്കമേറിയതും വലുതുമായ ചലച്ചിത്രോത്സവമായി  അംഗീകരിക്കപ്പെട്ട MIFF, ഡോക്യുമെൻ്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ ഫിലിമുകൾ എന്നിവയുടെ കലയെ ആഘോഷിക്കുന്നതിൻ്റെ 18-ാം വർഷം അടയാളപ്പെടുത്തുന്നു. 1990-ൽ ആരംഭിച്ച് ഇപ്പോൾ ഇന്ത്യാ ഗവൺമെൻ്റിൻ്റെ വാർത്ത വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിൻ്റെ കീഴിൽ സംഘടിപ്പിക്കപ്പെടുന്ന  MIFF, ലോകമെമ്പാടുമുള്ള സിനിമാ-പ്രേമികളെ  ആകർഷിക്കുന്ന ഒരു അന്താരാഷ്ട്ര മേളയായി പരിണമിച്ചു.

1018 എൻട്രികളുമായി 38-ലധികം രാജ്യങ്ങൾ പങ്കെടുക്കുകയും, രാജ്യത്തിൻ്റെ മുഴുവൻ ക്യാൻവാസുകളും ഉൾക്കൊണ്ട്   ഡൽഹി, കൊൽക്കത്ത, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ  ഒന്നിലധികം സമാന്തര പ്രദർശനങ്ങളും നടക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷവും  പ്രത്യേകത ഉള്ളതാണ് .

ഈ വർഷം 300-ലധികം സിനിമകൾ പ്രദർശിപ്പിക്കും. കൂടാതെ, സിനിമാ മേഖലയിലെ പ്രമുഖരായ സന്തോഷ് ശിവൻ, ഓഡ്രിയസ് സ്റ്റോണിസ്, കേതൻ മേത്ത, ഷൗനക് സെൻ, റിച്ചി മേത്ത, ജോർജ്ജ് ഷ്വിസ്‌ഗെബൽ തുടങ്ങിയവർ പങ്കെടുക്കുന്ന  25-ലധികം ആകർഷകമായ മാസ്റ്റർ ക്ലാസുകളും പാനൽ ചർച്ചകളും സംഘടിപ്പിക്കും.

 
SKY


(Release ID: 2025026) Visitor Counter : 46