വാണിജ്യ വ്യവസായ മന്ത്രാലയം
വ്യവസായ,ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്(DPIIT), ഫ്ലിപ്കാർട്ടും ഇന്ത്യൻ കളിപ്പാട്ട വ്യവസായ മേഖലയുമായി ചേർന്ന് ശില്പശാല സംഘടിപ്പിച്ചു.
Posted On:
12 JUN 2024 4:10PM by PIB Thiruvananthpuram
വളർന്നുവരുന്ന ഇന്ത്യൻ കളിപ്പാട്ട മേഖലയ്ക്ക് ഉത്തേജനം നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ,വ്യവസായ,ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്( DPIIT) ഇന്ന് ന്യൂഡൽഹിയിൽ ഫ്ലിപ്കാർട്ടും ഇന്ത്യൻ കളിപ്പാട്ട വ്യവസായ മേഖലയുമായി ചേർന്ന് ഒരു ശില്പശാല സംഘടിപ്പിച്ചു. ഇത് കളിപ്പാട്ട മേഖലയുടെ വളർച്ച കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ ശക്തി വർദ്ധിപ്പിക്കൽ/നൈപുണ്യ വികസനത്തിനും ഇത് സഹായകമായി. ഇന്ത്യൻ കളിപ്പാട്ട വ്യവസായത്തിൻ്റെ വളർച്ചയ്ക്ക് ഇ-കൊമേഴ്‌സ് വിപണിയുടെ വിപുലമായ അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കേന്ദ്രമാക്കി ചർച്ചകൾ നടന്നു.
വ്യവസായ,ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് ശില്പശാലയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. “'ഇന്ത്യൻ നിർമിത കളിപ്പാട്ടങ്ങൾക്ക് ആഗോള വിപണി സൃഷ്ടിക്കുന്നതിനുള്ള ദീർഘകാല വീക്ഷണത്തിന്റെ ഭാഗമായി, കളിപ്പാട്ട വ്യവസായത്തിന് മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായുള്ള ശക്തമായ പ്രതിബദ്ധതയോടെ കേന്ദ്ര ഗവൺമെൻ്റ് ഈ മേഖല വളരെ പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . മേഖലയുടെ ദൃഢത വർധിപ്പിക്കുന്നതിന് വ്യവസായവുമായി എല്ലാ മേഖലകളിലും സഹകരിച്ച് പ്രവർത്തിച്ചുകൊണ്ട് ഒരു യോജിച്ച സമീപനമാണ് പിന്തുടരുന്നത്." ശ്രീ രാജേഷ് കുമാർ സിംഗ് പറഞ്ഞു.
"ഇന്ത്യൻ കളിപ്പാട്ട വ്യവസായത്തിൻ്റെ വിജയം, കയറ്റുമതി വർദ്ധിപ്പിച്ചതിലും നിർമ്മാണ ആവാസവ്യവസ്ഥയുടെ ദൃഢത വർദ്ധിപ്പിക്കുന്നതിലും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലും പ്രതിഫലിക്കുന്നു" എന്ന് ഡി പി ഐ ഐ ടി ജോയിൻ്റ് സെക്രട്ടറി ശ്രീ സഞ്ജീവ് പ്രസ്താവിച്ചു. യുഎസ്എ, യുകെ, ജർമ്മനി, നെതർലാൻഡ്‌സ്, ഡെൻമാർക്ക് തുടങ്ങി ചൈന പോലും ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യൻ കളിപ്പാട്ട വ്യവസായം അതിൻ്റെ ആഗോള സാന്നിധ്യം വിപുലീകരിച്ചുവെന്നത് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എന്നതാണ് കളിപ്പാട്ട വ്യവസായത്തിൻ്റെ അടുത്ത ഘട്ടം.
ഫ്ലിപ്കാർട്ടിൻ്റെയും ഇന്ത്യൻ കളിപ്പാട്ട വ്യവസായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാല ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കളെ, ഓൺലൈൻ വിൽപ്പനയുടെ വൈവിധ്യം മനസ്സിലാക്കാൻ സഹായിച്ചു,.അതുവഴി ഒരു "ടോയ്കണോമി" കെട്ടിപ്പടുക്കുന്നതിന് ഒരു ചുവട് കൂടി മുന്നോട്ട് പോകാൻ സാധിച്ചു. ഫ്ലിപ്കാർട്ടിലെയും ആഭ്യന്തര കളിപ്പാട്ട വ്യവസായത്തിലെയും അംഗങ്ങളാണ് ശിൽപശാലയിൽ പങ്കെടുത്തത്.
(Release ID: 2024871)
Visitor Counter : 50