വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം

ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വടക്ക് കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ ചുമതലയേറ്റു

Posted On: 12 JUN 2024 3:01PM by PIB Thiruvananthpuram

 

ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വടക്ക് കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തില്‍ കേന്ദ്ര മന്ത്രിയായി ഇന്ന് ചുമതലയേറ്റു.


വടക്ക് കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ സഹമന്ത്രിയായ ഡോ. മജുംദാറും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ശ്രീ. സിന്ധ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണുകയും പദ്ധതികള്‍ അവലോകനം ചെയ്യുകയും ചെയ്തു.

मिशन पूर्वोदय!

आज, उत्तर पूर्वी क्षेत्र विकास मंत्रालय में मेरे सहयोगी, राज्य मंत्री श्री @DrSukantaBJP जी के साथ मंत्रालय का कार्यभार ग्रहण किया।

प्रधानमंत्री श्री @narendramodi जी के नेतृत्व में पिछले 10 वर्षों में यह क्षेत्र, भारत की समृद्ध संस्कृति के प्रवेश द्वार के रूप… pic.twitter.com/MYYoZGtwsr

— Jyotiraditya M. Scindia (@JM_Scindia) June 12, 2024

വടക്കുകിഴക്കന്‍ മേഖലയ്ക്ക് പ്രധാനമന്ത്രി എപ്പോഴും മുന്‍ഗണന നല്‍കുന്നതായും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീ സിന്ധ്യ പറഞ്ഞു. ഈ മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിലും ആധുനിക വികസനത്തിനായി പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിലും നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

***** 

SK



(Release ID: 2024700) Visitor Counter : 36