ജൽ ശക്തി മന്ത്രാലയം

കേന്ദ്ര ജലശക്തി സഹമന്ത്രിയായി ശ്രീ വി. സോമണ്ണ ചുമതലയേറ്റു

Posted On: 12 JUN 2024 1:08PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 12 ജൂൺ 2024

 
കേന്ദ്ര ജലശക്തി സഹമന്ത്രിയായി ശ്രീ വി. സോമണ്ണ ഇന്ന് ന്യൂഡൽഹിയിൽ ചുമതലയേറ്റു. മന്ത്രാലയത്തിൻ്റെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നതിന് തന്നിൽ വിശ്വാസമർപ്പിച്ച പ്രധാന മന്ത്രിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. “കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ശ്രദ്ധേയമായ വളർച്ചയാണ് ഉണ്ടായത്”.  ഗവണ്മെന്റിന്റെ മൂന്നാം കാലയളവിലും വികസനത്തിൻ്റെ കുതിപ്പ് തുരാനുള്ള ദൃഢനിശ്ചയം മന്ത്രി പ്രകടിപ്പിച്ചു. ജൽ ജീവൻ മിഷൻ്റെ കീഴിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 11 കോടിയിലധികം ഗ്രാമീണ കുടുംബങ്ങളെ പൈപ്പ് ജലവിതരണ പദ്ധതിയിലേക്ക് ചേർത്തിട്ടുണ്ടെന്നും ഇപ്പോൾ 76% ഗ്രാമീണ കുടുംബങ്ങൾക്കും പ്രതിദിനം 55 ലിറ്റർ കുടിവെള്ളം ഒരാൾക്ക് വീതം ലഭിക്കുന്നുണ്ടെന്നും ചടങ്ങിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ശ്രീ സോമണ്ണ അറിയിച്ചു. സ്വച്ഛ് ഭാരത് മിഷൻ്റെ (ഗ്രാമീൺ) കീഴിൽ, ഇന്ത്യയിലെ 93% ഗ്രാമങ്ങളും വെളിയിട വിസർജ്ജന രഹിത (ഒഡിഎഫ് പ്ലസ്) മാക്കിയിട്ടുണ്ട്.  അതേസമയം ഏകദേശം 33% ഗ്രാമങ്ങൾ ഒഡിഎഫ് പ്ലസ് മോഡൽ വില്ലേജ് വിഭാഗത്തിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഈ നേട്ടത്തിൻ്റെ അടിസ്ഥാനത്തിൽ 2025 മാർച്ചോടെ എല്ലാ ഗ്രാമങ്ങളെയും ഒഡിഎഫ് പ്ലസ് മോഡൽ വിഭാഗത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും," അദ്ദേഹം പറഞ്ഞു.
 
കർണാടകയിലെ തുംകൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ സോമണ്ണ ആദ്യമായാണ് ലോക്‌സഭാ എംപിയാകുന്നത്. നേരത്തെ സംസ്ഥാനമന്ത്രി പദവി വഹിച്ചിട്ടുണ്ട്. നേരത്തെ, സിജിഒ കോംപ്ലക്‌സ് ഓഫീസിൽ എത്തിയഅദ്ദേഹത്തെ ജലശക്തി മന്ത്രാലയം സെക്രട്ടറി (കുടിവെള്ളവും ശുചിത്വവും) വിനി മഹാജനും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും  ചേർന്ന്  സ്വാഗതം ചെയ്തു .


(Release ID: 2024675) Visitor Counter : 32