നിയമ, നീതി മന്ത്രാലയം

നിയമ-നീതി മന്ത്രാലയത്തില്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍ ചുമതലയേറ്റു


''ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം, അര്‍പ്പണബോധത്തോടെയും സത്യസന്ധതയോടെയും ജനങ്ങളെ സേവിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്'': ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍

Posted On: 11 JUN 2024 4:46PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂണ്‍ 11

നിയമ-നീതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ചുമതലയേറ്റു. ''ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം, അര്‍പ്പണബോധത്തോടെയും സത്യസന്ധതയോടെയും ജനങ്ങളെ സേവിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്നും വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നതിന് നിയമ-നീതി മന്ത്രാലയം സംഭാവന നല്‍കുമെന്നും ഭാരവാഹികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു.

''ഉടന്‍ നടപ്പാക്കാന്‍ പോകുന്ന 3 പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നതിലാണ് ഞങ്ങളുടെ മുൻഗണന'' അദ്ദേഹം പറഞ്ഞു. ''ജനങ്ങള്‍ക്ക് കോടതികളില്‍ നിന്ന് വേഗത്തില്‍ നീതി ലഭ്യമാക്കുക എന്നതിലാണ് ഞങ്ങളുടെ മുന്‍ഗണന'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1953 ഡിസംബര്‍ 20-ന് ജനിച്ച ശ്രീ മേഘ്വാള്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിയമ ബിരുദധാരിയായ അദ്ദേഹം ഫിലിപ്പീന്‍സ് സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിരമിച്ച ഐ.എ.എസ് ഓഫീസറായ ശ്രീ മേഘ്‌വാള്‍ 2009 മുതല്‍ നാലാം തവണയാണ് ബിക്കാനീര്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. മുന്‍ മന്ത്രിസഭകളിൽ ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി (2016-2017), കേന്ദ്ര ജലവിഭവം, നദി വികസനം, ഗംഗാ പുനരുജ്ജീവനം, പാര്‍ലമെന്ററി കാര്യ സഹമന്ത്രി (2017-19) കൂടാതെ ഹെവി ഇന്‍ഡസ്ട്രീസ് പബ്ലിക് എന്റര്‍പ്രൈസസ് ആന്‍ഡ് പാര്‍ലമെന്ററി കാര്യ സഹമന്ത്രി (2019-21), കേന്ദ്ര സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ സഹമന്ത്രി (2021-2023), കേന്ദ്ര നിയമ-നീതി സഹമന്ത്രി (ഐ/സി) സാംസ്‌കാരിക വകുപ്പ് പാര്‍ലമെന്ററി കാര്യ സഹമന്ത്രി (2023-24) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാർലമെൻ്റിലേക്ക് സൈക്കിള്‍ യാത്ര ചെയ്യുന്നു എന്ന നിലയില്‍ പ്രശസ്തനായ ശ്രീ മേഘ്വാള്‍, സന്‍സദ് രത്ന (3 തവണ), സന്‍സദ് മഹാരത്ന അവാര്‍ഡ് എന്നിവ നേടിയിട്ടുമുണ്ട്.

Today, I assumed responsibility for the Ministry of Law and Justice.

Guided by the esteemed Prime Minister Shri @narendramodi ji, I am committed to serving the people with dedication and integrity. pic.twitter.com/Jw7E9nyNlu

— Arjun Ram Meghwal (Modi Ka Parivar) (@arjunrammeghwal) June 11, 2024

******

 

NK



(Release ID: 2024563) Visitor Counter : 26