പാര്‍ലമെന്ററികാര്യ മന്ത്രാലയം
ശ്രീ കിരൺ റിജിജു കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രിയായി ചുമതലയേറ്റു.
ശ്രീ അർജുൻ റാം മേഘ്‌വാളും ഡോ. എൽ മുരുകനും പാർലമെൻ്ററി കാര്യ മന്ത്രാലയത്തിൽ സഹമന്ത്രിമാരായി ചുമതലയേറ്റു.
Posted On:
11 JUN 2024 7:05PM by PIB Thiruvananthpuram
കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രിയായി ശ്രീ കിരൺ റിജിജു സൻസദ് ഭവനിൽ ചുമതലയേറ്റു. പാർലമെൻ്ററി കാര്യ വകുപ്പിലെ കേന്ദ്ര സഹമന്ത്രിമാരായ ശ്രീ അർജുൻ റാം മേഘ്‌വാൾ, ഡോ എൽ മുരുകൻ എന്നിവരും ഇന്ന് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി ചടങ്ങിൽ പങ്കെടുത്തു.
സഭയ്ക്കുള്ളിൽ,സംഖ്യാബലത്തിൻ്റെ പേരിൽ വാഗ്വാദം നടത്താതെ , നല്ല സംവാദത്തിനായി ശബ്ദമുയർത്തണമെന്ന് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംവദിച്ച ശ്രീ റിജിജു പറഞ്ഞു. പാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാൻ ഗവൺമെന്റ് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചുമതലയേറ്റ ശേഷം, തന്നെ ഈ ഉത്തരവാദിത്തം ഏൽപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശ്രീ റിജിജു നന്ദി അറിയിച്ചു. എല്ലാവരേയും ഒപ്പം കൂട്ടി പാർലമെൻ്റ് സുഗമമായി നടത്തണമെന്ന പ്രധാനമന്ത്രി മോദിയുടെ ആഗ്രഹം സഫലമാകുമെന്ന് മന്ത്രാലയം ഉറപ്പാക്കുമെന്ന് റിജിജു വ്യക്തമാക്കി.
"ഞങ്ങൾ ജോലിയിൽ പ്രതിജ്ഞാബദ്ധരാണ്, അതിന് ആവശ്യമായതെല്ലാം ഞങ്ങൾ ഉറപ്പാക്കും. ഞങ്ങൾ എല്ലാവരിലേക്കും എത്തിച്ചേരും", അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെയും സഹകരണം മന്ത്രി ആവശ്യപ്പെട്ടു.
പാർലമെൻ്ററി കാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ ഉമംഗ് നരുല, പാർലമെൻ്ററി കാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡോ സത്യപ്രകാശ്, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
SKY
(Release ID: 2024551)
Visitor Counter : 85