ന്യൂനപക്ഷകാര്യ മന്ത്രാലയം

ശ്രീ കിരൺ റിജിജു ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൻ്റെ ചുമതലയേറ്റു

Posted On: 11 JUN 2024 6:06PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024


ന്യൂനപക്ഷകാര്യ മന്ത്രിയായി ശ്രീ കിരൺ റിജിജു ഇന്ന് ന്യൂഡൽഹിയിൽ ചുമതലയേറ്റു.  ന്യൂനപക്ഷകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീ ശ്രീനിവാസ് കടികിഥലയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ശ്രീ റിജിജുവിനെ സ്വാഗതം ചെയ്തു.

അരുണാചൽ പ്രദേശിലെ (പടിഞ്ഞാറ്) ലോക്‌സഭാ എംപിയാണ് ശ്രീ റിജിജു. 1971 നവംബർ 19-ന് ജനിച്ച ശ്രീ റിജിജു ഡൽഹിയിൽ നിന്ന് B.A., LLB പഠിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് റിജിജു പാർലമെൻ്റ് അംഗമാകുന്നത്. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംവദിച്ച മന്ത്രി, 'വികസീത്  ഭാരത്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തോടെ 'സബ്കാ സത് സബ്കാ വികാസ്' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുമെന്ന്  പറഞ്ഞു. സമൂഹത്തിൻ്റെ വികസനത്തിനായുള്ള തൻ്റെ യാത്ര തുടരാൻ ഈ അവസരം നൽകിയതിന് പ്രധാനമന്ത്രിക്ക്  അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സമഗ്ര വികസനത്തിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

 
sky


(Release ID: 2024493) Visitor Counter : 20