റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര റെയില്‍വേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ ചുമതലയേറ്റു


പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വികസിത ഭാരത്തിന് വേണ്ടി റെയില്‍വേയുടെ ചലനക്ഷമത നിലനിര്‍ത്തുന്നതിലെ പ്രതിജ്ഞാബദ്ധത ശ്രീ സോമണ്ണ വ്യക്തമാക്കി

Posted On: 11 JUN 2024 4:28PM by PIB Thiruvananthpuram

കേന്ദ്ര റെയില്‍വേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ റെയില്‍വേ ഭവനില്‍ ഇന്ന് ചുമതലയേറ്റു. റെയില്‍ ഭവനില്‍ എത്തിയ അദ്ദേഹത്തെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒയുമായ ശ്രീമതി. ജയ വര്‍മ്മ സിന്‍ഹയും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

''എന്നെ മന്ത്രിസ്ഥാനം ഏല്‍പ്പിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടും എന്റെ പാര്‍ട്ടിയോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ 10 വര്‍ഷമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഗണ്യമായ വളര്‍ച്ച കൈവരിച്ചു'' മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ വി. സോമണ്ണ പറഞ്ഞു.

മോദി 3.0 ലേക്ക് കടക്കുമ്പോള്‍ റെയില്‍വേയുടെ വളര്‍ച്ചാ വേഗത നിലനിര്‍ത്തുമെന്ന് ശ്രീ വി. സോമണ്ണ പറഞ്ഞു. ''കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയുടെ മാര്‍ഗ്ഗനിര്‍ദേശത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിലും റെയില്‍വേയുടെയും വികസിത് ഭാരതത്തിന്റെയും വികസനത്തിന് സംഭാവന നല്‍കുന്നതിലും ആഹ്ളാദിക്കുന്നു. നമ്മള്‍ ഒരുമിച്ച് വികസിത് ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും, അതിനായി 24/7 പ്രവര്‍ത്തിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ തുംകൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എം.പിയായ ഇദ്ദേഹം നേരത്തെ സംസ്ഥാനത്ത് മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

*** 

NK


(Release ID: 2024319) Visitor Counter : 93