രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ശ്രീ സഞ്ജയ് സേഠ് രക്ഷാരാജ്യ മന്ത്രിയായി ചുമതലയേറ്റു

Posted On: 11 JUN 2024 3:36PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

 2024 ജൂൺ 11-ന് രക്ഷാരാജ്യ സഹമന്ത്രിയായി   ശ്രീ സഞ്ജയ് സേഠ് ചുമതലയേറ്റു . പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അരമനയും പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ശ്രീ സഞ്ജയ് സേഠ്നെ സ്വീകരിച്ച് അദ്ദേഹത്തെ  സൗത്ത് ബ്ലോക്ക് ഓഫീസിലേക്ക് അനുഗമിച്ചു. ഈ അവസരത്തിൽ, തനിക്ക് ഈ ഉത്തരവാദിത്തം നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ശ്രീ സഞ്ജയ് സേഠ് നന്ദി രേഖപ്പെടുത്തി.

 രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിൻ്റെഒപ്പം മുമ്പ് വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുള്ളതായും അദ്ദേഹത്തിന്റെ മാർഗനിർദേശത്തിന് കീഴിൽ സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നതായും ശ്രീ സഞ്ജയ് സേഠ് പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ മന്ത്രാലയത്തിൻ്റെ നിരവധി സംരംഭങ്ങൾ പൂർത്തീകരിക്കാൻ താൻ ശ്രമിക്കുമെന്ന് ശ്രീ സഞ്ജയ് സേഠ് പറഞ്ഞു. ചുമതലയേൽക്കുന്നതിന് മുമ്പ് ശ്രീ സഞ്ജയ് സേഠ് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിനെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. 

ശ്രീ സഞ്ജയ് സേഠ്, റാഞ്ചി ലോക്സഭാ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയാണ് പാർലമെൻ്റ് അംഗമായത്. 2019-ൽ ഇതേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായിരുന്നു. ശ്രീ സഞ്ജയ് സേഠ്, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ(OBC )ക്ഷേമ സമിതിയിൽ അംഗമായിരുന്നു. 2016-2019 കാലയളവിൽ ജാർഖണ്ഡ് സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൻ്റെ ചെയർമാനായിരുന്നു ശ്രീ സഞ്ജയ് സേഠ്.

 

SKY


(Release ID: 2024269) Visitor Counter : 68