ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
ശ്രീ ചിരാഗ് പാസ്വാൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയായി ചുമതലയേറ്റു
പോസ്റ്റഡ് ഓണ്‍:
11 JUN 2024 2:44PM by PIB Thiruvananthpuram
ശ്രീ ചിരാഗ് പാസ്വാൻ ന്യൂഡൽഹിയിലെ പഞ്ചശീൽ ഭവനിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയായി ഇന്നു ചുമതലയേറ്റു

സെക്രട്ടറി ശ്രീമതി അനിത പ്രവീണും മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു. ചുമതലയേറ്റശേഷം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട ശ്രീ ചിരാഗ് പാസ്വാൻ, പദ്ധതികൾ അവലോകനം ചെയ്തു. ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ ചുമതല നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ശ്രീ പാസ്വാൻ നന്ദി പറഞ്ഞു. മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേറ്റ ശേഷം, മന്ത്രാലയത്തിന്റെ നിലവിലുള്ള എല്ലാ പദ്ധതികളുടെയും ഭാവി ആസൂത്രണത്തിന്റെയും അവലോകന യോഗത്തിൽ ശ്രീ പാസ്വാൻ അധ്യക്ഷനായി. ഗവണ്മെന്റിന്റെ നൂറുദിന പദ്ധതി കൈവരിക്കുന്നതിനായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


ബിഹാറിലെ ഹാജിപുരിൽ നിന്നുള്ള പാർലമെന്റംഗമാണ് ശ്രീ ചിരാഗ് പാസ്വാൻ.

**********
NK
( റിലീസ് ഐ.ഡി: 2024088)
സന്ദര്‍ശക കൗണ്ടര്‍ : 86