ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ശ്രീ പ്രതാപ റാവു ഗണപത് റാവു ജാദവ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ  സഹമന്ത്രിയായി ചുമതലയേറ്റു.

Posted On: 11 JUN 2024 1:53PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

 
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ  സഹമന്ത്രിയായി  ശ്രീ പ്രതാപ റാവു ഗണപത് റാവു ജാദവ് ഇന്ന് ചുമതലയേറ്റു.ആയുഷ് മന്ത്രാലയത്തിൽ  കേന്ദ്ര സഹമന്ത്രിയുടെ (സ്വതന്ത്ര ചുമതല)  സ്ഥനവും അദ്ദേഹം വഹിക്കുന്നു. ചുമതലയേൽക്കുന്നതിന് മുന്നോടിയായി ശ്രീ പ്രതാപറാവു ജാദവ് അദ്ദേഹത്തിൻ്റെ വസതിയിൽ വൃക്ഷത്തൈ നട്ടു. ചുമതലയേറ്റ ശേഷം , തൻ്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു .തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജെ പി നദ്ദ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി  നടത്തിയ ചർച്ചയുടെ ഭാഗമായി  അദ്ദേഹവും   ആശയവിനിമയം നടത്തി.കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, ശ്രീമതി റോളി സിംഗ്, അഡീഷണൽ സെക്രട്ടറി (ആരോഗ്യം) എന്നിവരുൾപ്പെടെ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. 
 
SKY


(Release ID: 2024060) Visitor Counter : 32