പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ രാമോജി റാവുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Posted On: 08 JUN 2024 11:33AM by PIB Thiruvananthpuram

 രാമോജി ഫിലിം സിറ്റി സ്ഥാപകൻ  രാമോജി റാവുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
 ഇന്ത്യൻ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ദർശകനായിരുന്നു രാമോജി റാവുവെന്ന് ശ്രീ മോദി പറഞ്ഞു.   പത്രപ്രവർത്തന മേഖലയിലും ചലച്ചിത്രലോകത്തും അദ്ദേഹത്തിൻ്റെ  സംഭാവനകൾ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:


"രാമോജി റാവു ഗാരുവിൻ്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്.  ഇന്ത്യൻ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ദീർഘദർശിയായിരുന്നു അദ്ദേഹം.  പത്രപ്രവർത്തന മേഖലയിലും ചലച്ചിത്രലോകത്തും അദ്ദേഹത്തിൻ്റെ  സംഭാവനകൾ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
തൻ്റെ സവിശേഷ ശ്രമങ്ങളിലൂടെ, മാധ്യമങ്ങളിലും വിനോദ ലോകത്തും നൂതനാശയങ്ങൾക്കും   മികവിനും  പുതിയ മാനദണ്ഡങ്ങൾ അദ്ദേഹം സ്ഥാപിച്ചു. "

രാമോജി റാവു ഗാരു, ഇന്ത്യയുടെ വികസനത്തിൽ അതീവ തത്പരനായിരുന്നു.  അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിൻ്റെ ജ്ഞാനത്തിൽ നിന്ന് പ്രയോജനം നേടാനും നിരവധി അവസരങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.  ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും എണ്ണമറ്റ ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു.  ഓം ശാന്തി.”

 

 

 

 

NK

(Release ID: 2023577) Visitor Counter : 61