പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി


വളരെയടുത്ത ബന്ധം തുടരേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ട് നേതാക്കൾ

യുക്രൈനിൽ നടക്കുന്ന സംഘർഷത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ജനകേന്ദ്രീകൃത സമീപനത്തെ ഉയർത്തിക്കാട്ടുകയും സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം ആവർത്തിക്കുകയും ചെയ്തു

Posted On: 06 JUN 2024 8:56PM by PIB Thiruvananthpuram

പൊതുതെരഞ്ഞെടുപ്പിൽ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അഭിനന്ദിച്ചു.

അദ്ദേഹത്തിനു നന്ദി പറഞ്ഞ ശ്രീ മോദി, യുക്രൈനുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി പരസ്പരപ്രയോജനകരമായ സഹകരണം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും അടിവരയിട്ടു.

യുക്രൈനിൽ നടക്കുന്ന സംഘർഷത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ജനകേന്ദ്രീകൃത സമീപനം ഉയർത്തിക്കാട്ടുകയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം കഴിവതും വേഗം അവസാനിപ്പിക്കാൻ സമാധാനപരവും ശാശ്വതവുമായ പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ ആവർത്തിക്കുകയും ചെയ്തു.

ഇന്ത്യ - യുക്രൈൻ ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായി.

 

NK



(Release ID: 2023334) Visitor Counter : 45