വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

പരിവർത്തനപരമായ 'വ്യവസായം 4.0 :   എംഎസ്എംഇകളെയും സ്റ്റാർട്ടപ്പുകളേയും പിന്തുണയ്ക്കുന്നതിനുള്ള സംരംഭം ടെലി കമ്മ്യുണിക്കേഷൻ വകുപ്പ് ആരംഭിച്ചു.

Posted On: 05 JUN 2024 3:06PM by PIB Thiruvananthpuram

ന്യൂഡൽഹി : ജൂൺ 05, 2024

വ്യവസായ രംഗത്ത് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ ലക്ഷ്യമിട്ടു
ള്ള ഒരു പുതിയ സംരംഭത്തിന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ആസൂത്രണം ചെയ്യുന്നു. ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും 5G, 6G സാങ്കേതികവിദ്യകൾക്കായി വ്യവസായങ്ങളെ സജ്ജമാക്കുന്നതിനുമുള്ള വിശാലമായ കാഴ്ചപ്പാടുമായി യോജിക്കുന്ന വിധത്തിൽ "ഇൻഡസ്ട്രി 4.0- എം എസ് എം ഇ കൾക്കിടയിലുള്ള ഒരു അടിസ്ഥാന സർവേ" എന്ന നിർദ്ദേശം വകുപ്പ്മുന്നോട്ട് വെച്ചു .

വ്യവസായം 4.0 യുമായി പൊരുത്തപ്പെടുന്നതിലും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലും എംഎസ്എംഇകൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നതിനാണ് സർവേ ലക്ഷ്യമിടുന്നത്. എ ഐ, ഐ ഒ ടി,ക്ലൗഡ് കമ്പ്യൂട്ടിംഗ്, 5G, 6G നെറ്റ്‌വർക്ക് സംയോജനം എന്നിവയുടെ ശേഷി പ്രയോജനപ്പെടുത്താൻ പ്രാപ്തമായ ഒരു ശക്തമായ ആവാസവ്യവസ്ഥയ്ക്ക് അടിത്തറയിടുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. നിർദ്ദിഷ്‌ട മേഖലകളുടെ (കുറഞ്ഞത് 10 മേഖലകളിലെങ്കിലും) ആവശ്യങ്ങളും മുൻഗണനകളും തിരിച്ചറിയുന്നതിനും മത്സരക്ഷമതയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നു.

സർവേയിലെ 60 ദിവസത്തെ കാലയളവിനുള്ളിൽ , ഇന്ത്യയുടെ വടക്കൻ, തെക്കൻ ഭാഗങ്ങളിൽ അഞ്ച് മേഖലകൾ വീതം ഉൾപ്പെടുത്താൻ ശ്രമിക്കും. എം എസ് എം ഇ കളുടെ മത്സരാധിഷ്ഠിത നിലനിൽപിലേയ്ക്കും അതിജീവനത്തിലേക്കും നയിക്കുന്ന പരിവർത്തനപരമായ 'വ്യവസായം 4.0' സ്വീകരിക്കുന്നതിനുള്ള നയപരമായ ഇടപെടലുകൾക്കുള്ള പ്രധാന വേദിയായിരിക്കും സർവേയിലെ ശുപാർശകൾ.

ഈ പരിവർത്തന സർവേയിൽ പങ്കെടുക്കുന്നതിന് 2024 ജൂൺ 11-നകം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംഘടനകളെയും സ്റ്റാർട്ടപ്പുകളേയും ക്ഷണിക്കുന്നു.  

 മാർഗ്ഗനിർദ്ദേശങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക: https://tcoe.in/include/Call_of_Proposal_Baseline_Survey_of_MSMEs.pdf



(Release ID: 2022874) Visitor Counter : 38