ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2024 ലെ 2 പത്മവിഭൂഷൺ, 9 പത്മഭൂഷൺ, 56 പത്മശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റിചർ സെറിമണി-II-ൽ രാഷ്ട്രപതി സമ്മാനിച്ചു.

प्रविष्टि तिथि: 09 MAY 2024 8:55PM by PIB Thiruvananthpuram

ന്യൂഡൽഹി : 09  മെയ് 2024

രാഷ്ട്രപതി ശ്രീമതി. ദ്രൗപദി  മുർമു ഇന്ന് രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ  നടന്ന പ്രൗഢ ഗംഭീരമായ സിവിൽ ഇൻവെസ്റ്റിചർ സെറിമണി-II-ൽ  2024-ലെ 2 പത്മവിഭൂഷൺ, 9 പത്മഭൂഷൺ, 56 പത്മശ്രീ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ അമിത് ഷാ എന്നിവരും  വിവിധ കേന്ദ്ര മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

 ചടങ്ങിന് ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷായും മറ്റ് കേന്ദ്ര മന്ത്രിമാരും ആഭ്യന്തര മന്ത്രി  ന്യൂഡൽഹിയിലെ വസതിയിൽ ഒരുക്കിയ അത്താഴ വിരുന്നിൽ  പത്മ അവാർഡ് ജേതാക്കളുമായി സംവദിച്ചു.

പത്മ അവാർഡ് ജേതാക്കൾ നാളെ രാവിലെ (മെയ് 10, 2024) ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും. അവർ രാഷ്ട്രപതി ഭവനും പ്രധാനമന്ത്രി സംഗ്രഹാലയയും സന്ദർശിക്കും.


(रिलीज़ आईडी: 2020176) आगंतुक पटल : 381
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Punjabi , Gujarati , Telugu , Kannada