രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സിഡിഎസ് ജനറൽ അനിൽ ചൗഹാൻ മേയ് 9-10 തീയതികളിൽ സായുധ സേനകളുടെ സംയുക്തതയും സംയോജനവും സംബന്ധിച്ച ദ്വിദിന സമ്മേളനമായ പരിവർത്തൻ ചിന്തൻ - Il ന് അധ്യക്ഷത വഹിക്കും

Posted On: 09 MAY 2024 8:42AM by PIB Thiruvananthpuram

ന്യൂ ഡൽഹി: 09 മെയ് 2024

ആസന്നമായ തിയേറ്ററൈസേഷൻ്റെ (കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേവനങ്ങളുടെ കഴിവുകൾ സമന്വയിപ്പിക്കാനും അവരുടെ വിഭവങ്ങൾ യുദ്ധങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാനും ശ്രമിക്കുന്ന ഒരു ആശയമാണ് തിയേറ്ററൈസേഷൻ) വെളിച്ചത്തിൽ, മൂന്ന് സേവനങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന സംയുക്ത-സംയോജന സംരംഭങ്ങൾക്ക് ആക്കം കൂട്ടാൻ ഇന്ത്യൻ സായുധ സേന ഉദ്ദേശിക്കുന്നു.

നവീനമായ നവീകരണ ആശയങ്ങളും സംരംഭങ്ങളും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ട്രൈ-സർവീസസ്  സ്ഥാപനങ്ങളുടെയും തലവന്മാർക്കായുള്ള പ്രഥമ സമ്മേളനം "പരിവർത്തൻ ചിന്തൻ", 08 ഏപ്രിൽ 2024-ന് നടത്തിയിരുന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ  പരിവർത്തൻ ചിന്തൻ - Il ന് അധ്യക്ഷത വഹിക്കും. 2024 മെയ് 09-10 തീയതികളിൽ ന്യൂഡൽഹിയിൽ രണ്ട് ദിവസങ്ങളിലായി ഈ സമ്മേളനം നടക്കും.

 

പരമോന്നത ചീഫ്സ് ഓഫ് സ്റ്റാഫ് സമിതിയുടെ എല്ലാ ഉപസമിതികളിൽ നിന്നുമുള്ള അംഗങ്ങളും; സിഡിഎസ് അതിൻ്റെ സ്ഥിരം ചെയർമാനായും മൂന്ന് സേന മേധാവികളും, ഒന്നിലധികം മേഖലകളിൽ കൈവരിച്ച പുരോഗതി സമ്മേളനത്തിൽ അവലോകനം ചെയ്യും. കൂടാതെ, സംയുക്തതയിലൂടെയും ഏകീകരണത്തിലൂടെയും പരിവർത്തനത്തിലേക്ക് ആവശ്യമുള്ള അന്തിമ ഫലം കൈവരിക്കുന്നതിന് ആവശ്യമായ പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും.


(Release ID: 2020058) Visitor Counter : 58